ചരിത്രത്തിലാദ്യമായി എൻഎസ്ഇ നിഫ്റ്റി 10000 പോയിന്റ് കടന്നു.
ചരിത്രത്തിലാദ്യമായി എൻഎസ്ഇ നിഫ്റ്റി 10000 പോയിന്റ് കടന്ന് വ്യാപാരം പുരോഗമിക്കുന്നു. 9,000 പോയിന്റിൽ നിന്ന് 10,000 പോയിന്റിലേക്ക് എത്താൻ വളരെ ചുരുങ്ങിയ സമയം മാത്രമാണ് എടുത്തത്.
ഒരു മാസം മുമ്പാണ് നിഫ്റ്റി 9,511 പോയിന്റിൽ എത്തിയത്. ഇപ്പോൾ ഒരു മാസത്തിനുള്ളിൽ 500 പോയിന്റു കൂടി കടന്നു.ഇന്നത്തെ പ്രീ ഓപ്പനിംഗ് സെഷനിലാണ് നിഫ്റ്റി ചരിത്രനേട്ടം കൈവരിച്ചത്.

നിഫ്റ്റി 10000 പോയിന്റ് കടക്കാൻ റിലയൻസ് ഇൻഡസ്ട്രീസ് പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. കഴിഞ്ഞ 52 ആഴ്ചകളിലെ ഏറ്റവും മികച്ച നേട്ടമാണ് റിലയൻസ് ഇൻസ്ട്രീസ് നേടിയിരിക്കുന്നത്. എച്ച്ഡിഎഫ്സി ബാങ്കിൻറെ വിപണി മൂല്യവും ഇന്ന് വർദ്ധിച്ചിട്ടുണ്ട്. 9,983 പോയിന്റിലാണ് ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത്.
സെൻസെക്സും 32,300 പോയിന്റ് എന്ന ചരിത്രനേട്ടം കൈവരിച്ചു. ബിഎസ്ഇയിലെ 923 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 590 ഓഹരികള്‍ നഷ്ടത്തിലുമാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഐടി സ്റ്റോക്കുകളും നിഫ്റ്റി സൂചികയെ പതിനായിരത്തിലെത്തിക്കാൻ സഹായിച്ചിട്ടുണ്ട്. ഐടിസി, ടിഡിഎസ്, ഹിന്ദുസ്ഥാൻ യുണിലിവർ തുടങ്ങിയവയൊക്കെ ഇന്നലെ നേട്ടം കുറിച്ചിരുന്നു.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
