ഒമാനിലെ ഇന്ത്യൻ തൊഴിലാളികളുടെ എണ്ണത്തിൽ വർദ്ധനവാണ് ഉണ്ടായിരിക്കുന്നതെന്ന് ഇന്ത്യൻ അംബാസിഡർ.
ഒമാനിൽ നിന്ന് ഇന്ത്യൻ തൊഴിലാളികൾ കൂട്ടമായി നാട്ടിലേക്ക് മടങ്ങുന്ന സാഹചര്യമില്ലെന്നും കണക്കുകൾ പരിശോധിക്കുമ്പോൾ തൊഴിലാളികളുടെ എണ്ണത്തിൽ വർദ്ധനവാണ് ഉണ്ടായിരിക്കുന്നതെന്നും ഇന്ത്യൻ അംബാസിഡർ ഇന്ദ്രമണി പാണ്ഡെ. ഒരു സ്വകാര്യ ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
ചില സ്വകാര്യ കമ്പനികളിൽ ചെലവ് ചുരുക്കലിന്റെ ഭാഗമായി ജീവനക്കാരെ പിരിച്ചു വിടുന്നുണ്ടെങ്കിലും നിരവധി തൊഴിലവസരങ്ങൾ പുതുതായി ഇവിടെ ഉണ്ടാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചിലർക്ക് തൊഴിൽ നഷ്ടപ്പെടുമ്പോൾ മറ്റ് ചിലർക്ക് തൊഴിൽ ലഭിക്കുന്നുണ്ട് എന്നുള്ളത് ആശാവഹമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിദേശ തൊഴിലാളികൾക്ക് മിനിമം വേതനം ഉറപ്പാക്കുന്നതിനുള്ള അഭ്യർത്ഥനയും അദ്ദേഹം സർക്കാരിന് മുന്നിൽ സമർപ്പിച്ചിട്ടുണ്ട്. ഇന്ത്യക്കാർക്ക് മിനിമം ജീവിത നിലവാരമെങ്കിലും ഉറപ്പു വരുത്താനാണിത്.
ഒമാനിൽ തൊഴിലുടമക്ക് കീഴിൽ ജോലിയെടുക്കാൻ ആഗ്രഹിക്കുന്നവർ എംബസിയുടെ ഇ-മൈഗ്രേറ്റ് സംവിധാനം വഴി മാത്രമാണ് വിസ നേടാൻ പാടുള്ളൂവെന്നും അംബാസഡർ പറഞ്ഞു. തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് ഇൗ സംവിധാനത്തിന്റെ ലക്ഷ്യം.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
