തക്കാളിക്ക് വില 100 കടന്നു.
തക്കാളിക്ക് തീവില. കിലോയ്ക്ക് 100 രൂപയാണ് ഇപ്പോഴത്തെ വില. ജൂണ്‍ ആദ്യത്തിലാണ് തക്കാളിക്ക് വില കൂടാന്‍ ആരംഭിച്ചത്. 25 രൂപയായിരുന്നു ഒരു കിലോ തക്കാളിയുടെ അന്നത്തെ വില.
കർണാടകയിൽ നിന്നു കേരളത്തിലേക്കുള്ള തക്കാളിയുടെ വരവ് കുറഞ്ഞതാണ് വില വർദ്ധനവിന് കാരണം. മഹാരാഷ്ട്ര, കര്‍ണാടക, ഗുജറാത്ത് എന്നിവിടങ്ങളില്‍നിന്ന് ഇപ്പോള്‍ തക്കാളി എത്തുന്നില്ലെന്ന് കച്ചവടക്കാര്‍ പറയുന്നു. ചൂടു കൂടുതൽ മൂലമുള്ള കൃഷിനാശമാണ് ഇത്തവണ തക്കാളിയുടെ ഉത്പാദനത്തെ ബാധിച്ചതെന്നാണ് വിവരം. എന്നാൽ ചിലയിടങ്ങളിൽ മഴയും കൃഷിനാശമുണ്ടാക്കി.

എളുപ്പത്തിൽ ചീത്തയാകുന്നതിനാൽ തക്കാളി വാങ്ങിവയ്ക്കാൻ കച്ചവടക്കാരും മടിക്കുകയാണ്. ഓണത്തിന് തക്കാളിയുടെ വിലയിൽ ഇനിയും വർധനയുണ്ടാകുമെന്നാണ് കണക്കുകൂട്ടൽ.
മുംബൈയില്‍ കിലോയ്ക്ക് 88 രൂപയും ചെന്നൈയില്‍ 80 രൂപയും കൊല്‍ക്കത്തയില്‍ 95 രൂപയുമാണ് തക്കാളി വില. എല്ലാക്കാലത്തും ജൂണ്‍ മുതല്‍ ഓഗസ്റ്റ് വരെയുള്ള മാസങ്ങളില്‍ തക്കാളിക്ക് വില കൂടാറുണ്ട്. എന്നാൽ വില ഇത്രയും കൂടിയത് ഉപഭോക്താക്കളെയും കച്ചവടക്കാരെയും ഒരു പോലെ വലച്ചിരിക്കുകയാണ്.
malayalam.goodreturns.in
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ബെംഗളൂരു-എറണാകുളം വന്ദേ ഭാരത് വൈകുന്നു; യാത്രക്കാർ ദുരിതത്തിൽ, അറിയേണ്ട നിർദേശങ്ങൾ ഇതാ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാംഗ്ലൂർ മെട്രോ ഫേസ്-3: ഡബിൾ ഡെക്കർ ഇടനാഴിയുടെ നിർമ്മാണം അടുത്ത ഘട്ടത്തിലേക്ക്; വരാനിരിക്കുന്നത് വൻ മാറ്റങ്ങൾ

സ്വർണ്ണവിലയിൽ വൻ മാറ്റം; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

സ്വർണ്ണവിലയിലെ പുതിയ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

2026 ഓഗസ്റ്റ് 22: സ്വർണവിലയിൽ മാറ്റമുണ്ടോ? ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications