മുത്തൂറ്റ് ക്യാപ്പിറ്റൽ ലാഭക്കുതിപ്പിൽ; നേടിയത് 79.76 കോടി

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുത്തൂറ്റ് ക്യാപ്പിറ്റൽ സർവീസസ് ലിമിറ്റഡ് (എംസിഎസ്എൽ) 2017 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ 6.09 കോടി രൂപ അറ്റാദായം നേടി. മുൻ വർഷത്തേക്കാൾ 36 ശതമാനം വർദ്ധനവാണ് കമ്പനി നേടിയിരിക്കുന്നത്.

 

കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 64.26 കോടി രൂപയായിരുന്നു കമ്പനിയുടെ മൊത്തം വരുമാനം. എന്നാൽ ഇത്തവണ അത് 79.76 കോടിയായി ഉയർന്നു. കമ്പനിയുടെ ആകെ ഉത്പാദനം 1,090 കോടിയിൽ നിന്ന് 1,559 കോടി രൂപയായാണ് ഉയർന്നിരിക്കുന്നത്. ഇത് ഏകദേശം 43 ശതമാനത്തോളം വർദ്ധനവാണ് ഉണ്ടാക്കുന്നുണ്ട്.

മുത്തൂറ്റ് ക്യാപ്പിറ്റൽ ലാഭക്കുതിപ്പിൽ; നേടിയത് 79.76 കോടി

കമ്പനിയുടെ അറ്റാദായം കഴിഞ്ഞ വർഷത്തേക്കാൾ 24.1 ശതമാനമാണ് ഉയർന്നിരിക്കുന്നത്. കഴിഞ്ഞ വർഷം ഇതേ സമയം 4.48 കോടിയായിരുന്നു കമ്പനിയുടെ അറ്റാദായം. ഈ കാലയളവിൽ 67,398 ഇരുചക്രവാഹന വായ്പകളാണ് കമ്പനി നൽകിയിരിക്കുന്നത്. ഇത് ഏകദേശം 340.56 കോടിയോളം രൂപ വരും.

ആ വർഷം ആദ്യ പാദത്തിൽ മാത്രം കമ്പനിയ്ക്ക് 4,43,480 ഉപഭോക്താക്കളാണുള്ളത്. എന്നാൽ കഴിഞ്ഞ വർഷം ഇതേ സമയം ഉപഭോക്താക്കളുടെ എണ്ണം 3,51,811 മാത്രമാണ്. കുറഞ്ഞ ചെലവിൽ വേഗത്തിലുള്ള വളർച്ചയാണ് മുത്തൂറ്റ് ക്യാപിറ്റൽ നേടിയിരിക്കുന്നതെന്ന് സാമ്പത്തിക വിദഗ്ധർ പറയുന്നു.

malayalam.goodreturns.in

English summary

Muthoot Capital reports ₹6.09 cr profit in Q1

Muthoot Capital Services Ltd (MCSL) has recorded a net profit of ₹6.09 crore for Q1 of FY17, registering an increase of 36 per cent compared to the corresponding quarter last year. The company has grown its AUM from ₹1,090 crore to ₹1,559 crore, a growth of 43 per cent.
Story first published: Thursday, July 27, 2017, 11:41 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X