സ്നാപ്ഡീലിനെ ഫ്ലിപ്കാർട്ട് ഏറ്റെടുത്തതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
സ്നാപ്ഡീലിനെ ഏറ്റെടുക്കുന്നതിനായി ഫ്ലിപ്കാർട്ട് നൽകിയ 95 കോടി ഡോളറിന്റെ വാഗ്ദാനം സ്നാപ്ഡീൽ അംഗീകരിച്ചതായി റിപ്പോർട്ട്. മുമ്പ് രണ്ട തവണ ഫ്ലിപ്കാർട്ടിന്റെ ഓഫർ സ്നാപ്ഡീൽ നിരസിച്ചിരുന്നു. അതിന് ശേഷമാണ് 95 കോടി ഡോളറിന്റെ പുതിയ ഓഫർ നൽകിയത്.
പങ്കാളിത്തം
ഫ്ലിപ്കാർട്ട് സ്നാപ്ഡീലിലെ ഏറ്റെടുക്കുന്നതോടെ പുതിയ കമ്പനിയുടെ നിശ്ചിത ഓഹരി പങ്കാളിത്തം സ്‌നാപ്ഡീൽ ഉടമകൾക്കും പ്രമുഖ ജാപ്പനീസ് നിക്ഷേപക സ്ഥാപനമായ സോഫ്‌റ്റ് ബാങ്കിനും ലഭിക്കും.
എതിരാളി ആമസോൺ
ഇന്ത്യൻ ഇ - കൊമേഴ്‌സ് രംഗത്തെ ഒന്നാം സ്ഥാനക്കാരനാണ് ഫ്ളിപ്‌കാർട്ട്. സ്നാപ്ഡീൽ മൂന്നാം സ്ഥാനത്തും. രണ്ടാംസ്ഥാനത്തുള്ള അമേരിക്കൻ കമ്പനി ആമസോണാണ് ഇരു കമ്പനികളുടെയും മുഖ്യ എതിരാളി. ഫ്ലിപ്കാർട്ടും സ്നാപ്ഡീലും തമ്മിൽ ലയിക്കുന്നതിന്റെ പ്രധാന ലക്ഷ്യം ആമസോൺ ഉയർത്തുന്ന വെല്ലുവിളികൾ മറികടക്കുകയാണ്.
ഫ്രീചാർജ് ആക്‌സിസ് ബാങ്കിന്
സ്‌നാപ്ഡീലിന്റെ ഉടമസ്ഥതയിലുള്ള ഡിജിറ്റൽ പേമെന്റ് ആപ്പായ ഫ്രീചാർജിനെ ആക്‌സിസ് ബാങ്കിനു കൈമാറാൻ തീരുമാനമായിട്ടുണ്ട്. 390 കോടി രൂപയ്‌ക്കാകും ആക്‌സിസ് ബാങ്ക് ഫ്രീചാർജ് സ്വന്തമാക്കുക. 2015ലാണ് ഫ്രീചാർജിനെ സ്നാപ്ഡീൽ ഏറ്റെടുത്തത്. പേടിഎം, എയർടെൽ തുടങ്ങിയ കമ്പനികൾ ഫ്രീചാർജിനെ ഏറ്റെടുക്കാൻ രംഗത്ത് വന്നിരുന്നു. എന്നാൽ വില സംബന്ധിച്ച ധാരണയിലെത്താത്തതിനാൽ ഏറ്റെടുക്കൽ നടന്നില്ല.
മൂന്ന് മാസത്തെ കാത്തിരിപ്പ്
ഫ്ലിപ്കാർട്ടും സ്നാപ്ഡീലും കരാർ ഒപ്പിട്ടാൽ ലയന നടപടികൾ പൂർത്തിയാകാൻ മൂന്ന് മാസമെങ്കിലും കാത്തിരിക്കേണ്ടി വരും. ഫ്ലിപ്കാർട്ടിന്റെ ബോർഡ് യോഗം നാളെ ചേരുന്നുണ്ട്. അതിന് ശേഷമാകും തീരുമാനം.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
