മാരുതിക്ക് 2017 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ 1556 കോടി ലാഭം
ജിഎസ്ടി രാജ്യത്തെ ബിസിനസ് രംഗത്തെ മുഴുവൻ ബാധിച്ചിട്ടും മാരുതി സുസുക്കി നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യപാദത്തിൽ 1,556.4 കോടി രൂപ അറ്റാദായം നേടി. മുൻ വർഷം ഇതേ കാലയളവിലേതുമായി താരതമ്യം ചെയ്താൽ 4.4 ശതമാനം വളർച്ചയാണ് കമ്പനി കൈവരിച്ചിരിക്കുന്നത്.
ജിഎസ്ടി ഇഫക്ട്
ഇത്തവണത്ത കമ്പനിയുടെ അറ്റാദായം 1,701 കോടിയായി ഉയരുമെന്നായിരുന്നു വിദഗ്ധരുടെ വിലയിരുത്തൽ. എന്നാൽ ജി.എസ്.ടി.യിലേക്കുള്ള മാറ്റവും അസംസ്‌കൃത വസ്തുക്കളുടെ വില ഉയർന്നതും കമ്പനിയുടെ ലാഭത്തെ ബാധിച്ചു. ലാഭം 1556 കോടിയിലെത്തിക്കാനേ കഴിഞ്ഞുള്ളൂ. ലാഭ വളർച്ച 4.4 ശതമാനത്തിൽ ഒതുങ്ങാൻ പ്രധാന കാരണം ജിഎസ്ടിയാണെന്ന് അധികൃതർ പറയുന്നു.
മൊത്ത വരുമാനം
കമ്പനിയുടെ മൊത്ത വരുമാനം 17 ശതമാനം ഉയർന്ന് 20,460.1 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 17,484.1 കോടി രൂപയായിരുന്നു.
ബലേനോയും ബ്രെസ്സയും
പ്രീമിയം മോഡലുകളായ ബലേനോയുടെയും ബ്രെസ്സയുടെയും വിൽപ്പന കമ്പനിയുടെ വളർച്ചയ്ക്ക് പ്രധാന കാരണമായി മാറി. കൂടാതെ അനുകൂലമായ ഉല്പന്നങ്ങളും ഉയർന്ന നോൺ-ഓപ്പറേറ്റിങ് വരുമാനവും ചെലവ് ചുരുക്കൽ നടപടികളും ലാഭം വർദ്ധിപ്പിക്കാൻ സഹായിച്ചുവെന്ന് അധികൃതർ വ്യക്തമാക്കി.
ഏപ്രിൽ-ജൂൺ പാദം
ഈ വർഷം ഏപ്രിൽ-ജൂൺ പാദത്തിൽ മാത്രം കമ്പനി വിറ്റഴിച്ചത് 3,94,571 കാറുകളാണ്. മുൻ വർഷം ആദ്യ പാദത്തിലേതിനെക്കാൾ 13.2 ശതമാനം വളർച്ചയാണ് മാരുതി നേടിയിരിക്കുന്നത്. വിദേശ രാജ്യങ്ങളിലേയ്ക്കുള്ള കയറ്റുമതിയും വർദ്ധിച്ചിട്ടുണ്ട്.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
