കൊച്ചിൻ ഷിപ്പ് യാർഡിന്റെ ഓഹരി വിൽപ്പനയിൽ രണ്ടാം ദിനത്തിൽ മുഴുവൻ ഓഹരികളും വിറ്റഴിഞ്ഞു.
രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല കപ്പൽ നിർമ്മാണശാലയായ കൊച്ചിൻ ഷിപ്പ് യാർഡിന്റെ പ്രഥമ ഓഹരി വിൽപ്പനയ്ക്ക് (ഐപിഒ) ഗംഭീരമായ തുടക്കം. ആദ്യ ദിനത്തിൽ 92 ശതമാനം ഓഹരികൾക്കും ആവശ്യക്കാരുണ്ടായിരുന്നെങ്കിൽ രണ്ടാം ദിനമായ ഇന്ന് വിൽപ്പനയ്ക്ക് വച്ച മുഴുവൻ ഓഹരികളും പൂർണമായും വിറ്റഴിഞ്ഞു.
വ്യാഴാഴ്ച്ചയാണ് ഓഹരി വിൽപ്പന അവസാനിക്കുന്നത്. ഐപിഒയിലൂടെ 1,468 കോടി രൂപ സമാഹരിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. നിക്ഷേപ യോഗ്യമായ ഓഹരികളാണ് ഷിപ്പ് യാർഡിന്റേതെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.

424 രൂപ മുതൽ 432 രൂപ വരെയാണ് ഓഹരികൾക്ക് വില നിശ്ചയിച്ചിരിക്കുന്നത്. റീട്ടെയിൽ ജീവനക്കാർക്കും തൊഴിലാളികൾക്കും 21 രൂപ വീതം ഡിസ്കൗണ്ട് ലഭിക്കും. 10 രൂപയാണ് ഓഹരിയുടെ മുഖവില.
വിവിധ ബാങ്കുകൾ വഴിയും രജിസ്റ്റർ ചെയ്തിട്ടുള്ള ഓഹരി ബ്രോക്കർമാർ വഴിയും ഓഹരികൾ വാങ്ങാം. ബാങ്ക് പോർട്ടൽ വഴി ഓൺലൈനായും ഓഹരി വാങ്ങാനാകും. ഓഹരി വിൽപ്പന പൂർത്തിയാകുന്നതോടെ കമ്പനിയിൽ സർക്കാരിന്റെ പങ്കാളിത്തം 100 ശതമാനത്തിൽ നിന്ന് 75 ശതമാനമായി കുറയും.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
