ചണ്ഡീഗഡ് സ്വദേശിയായ 16കാരനെ ജോലിക്ക് തിരഞ്ഞെടുത്തിട്ടില്ലെന്ന് ഗൂഗിൾ വ്യക്തമാക്കി.
1.44 കോടി വാർഷിക ശമ്പളം വാഗ്ദാനം ചെയ്ത് ചണ്ഡീഗഡ് സ്വദേശിയായ 16കാരനെ ജോലിക്ക് തിരഞ്ഞെടുത്തിട്ടില്ലെന്ന് ഗൂഗിൾ. ഹർഷിത് ശർമ്മ എന്ന കൗമാരക്കാരനാണ് ഈ മാസം കമ്പനിയുടെ അമേരിക്കയിലുള്ള ഗ്രാഫിക് ഡിസൈനിംഗ് ടീമിൽ അംഗമാകുമെന്ന വാർത്തകൾ കഴിഞ്ഞ ദിവസം പുറത്തു വന്നത്.
നിലവിൽ ഹർഷിത് ശർമ്മയെക്കുറിച്ച് കമ്പനി രേഖകളിൽ യാതൊരു വിവരവുമില്ലെന്നാണ് ഗൂഗിൾ വ്യക്തമാക്കിയിരിക്കുന്നത്. പതിനാറുകാരനായ ഹർഷിത് ശർമ്മയുടെ ഏറ്റവും വലിയ സ്വപ്നമായിരുന്നു ഗൂഗിളിൽ ജോലി നേടുക എന്നത്.

ചണ്ഡീഗഡ് സെക്ടർ 33ലെ സർക്കാർ മോഡൽ സീനിയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിയായ ഹർഷിത്ത് ഗൂഗിളിലെ പരിശീലന കാലയളവിൽ തനിക്ക് നാല് ലക്ഷം രൂപ സ്റ്റൈഫന്റ് ലഭിക്കുമെന്നും പറഞ്ഞിരുന്നു. എന്നാൽ അടുത്തിടെ ലോകത്തെവിടെ നിന്നുമുള്ള സ്കൂളുകളിൽ നിന്ന് ഗൂഗിൾ റിക്രൂട്ട് ചെയ്തിട്ടില്ലെന്ന് വ്യക്തമാക്കിയതോടെ കാര്യങ്ങൾ തകിടം മറിയുകയായിരുന്നു.
ഹരിയാനയിലെ കുരുക്ഷേത്രയിൽ മതാന സ്വദേശിയാണ് ഹർഷിത്ത്. 11-ാം ക്ലാസ്സിൽ വിവര സാങ്കേതികവിദ്യയാണ് പഠനത്തിനായി തെരെഞ്ഞെടുത്തത്. ഹർഷിത്തിന്റെ മാതാപിതാക്കൾ സ്കൂൾ അദ്ധ്യാപകരാണ്.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
