ബിഎസ്എൻഎൽ രക്ഷാബന്ധനോടനുബന്ധിച്ച് പുതിയ ഓഫർ പ്രഖ്യാപിച്ചു.
രക്ഷാബന്ധനോടനുബന്ധിച്ച് കിടിലൻ ഓഫറുമായി ബിഎസ്എന്‍എല്‍ രംഗത്ത്. പ്രീപെയ്ഡ് ഉപഭോക്താക്കൾക്കായി രാഖി പെ സൗഗാത്ത് എന്ന പേരിലാണ് പുതിയ ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
74 രൂപയുടെ ഈ കോംബോ ഓഫർ ചെയ്താൽ ബിഎസ്എന്‍എല്‍ നമ്പറുകളിലേക്ക് അണ്‍ലിമിറ്റഡ് വോയ്സ് കോളും 1 ജിബി ഡാറ്റയും ലഭിക്കും. കൂടാതെ മറ്റു നെറ്റ് വര്‍ക്കുകളിലേക്ക് 74 രൂപയുടെ ടോക്ക് ടൈമും ഉണ്ടാകും. 12 ദിവസമാണ് ഓഫറിന്റെ കാലാവധി. ഇന്നലെ മുതല്‍ ഓഫര്‍ ലഭ്യമാണ്.

ബിഎസ്എന്‍എല്‍ 2ജി, 3ജി ഉപഭോക്താക്കള്‍ക്കായി പുതിയ ഓഫറുകറുകളും കൊണ്ടുവന്നിട്ടുണ്ട്. ജിയോയുമായുള്ള മത്സരമാണ് ഈ ഓഫറുകൾക്ക് പിന്നിൽ. നിലവിലുള്ള വരിക്കാരെ പിടിച്ചു നിര്‍ത്തുകയും പുതിയ ഉപഭോക്താക്കളെ ആകര്‍ഷിക്കുകയുമാണ് ബിഎസ്എൻഎൽ അടക്കമുള്ള എല്ലാ ടെലികോം കമ്പനികളുടെയും ലക്ഷ്യം. ബിഎസ്എൻഎൽ വരിക്കാരുടെ എണ്ണം ഒക്ടോബറോടെ ഒരു കോടി കടക്കുമെന്നാണ് വിവരം.
ഇതിനായി കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ വിഛേദിച്ച ബി.എസ്.എന്‍.എല്‍ ലാൻഡ് ലൈൻ കണക്ഷനുകള്‍ പുനഃസ്ഥാപിക്കുന്നതിനായി റീകണക്ഷന് മേളകളും നടന്നു വരികയാണ്. കസ്റ്റമര്‍ സര്‍വീസ് കേന്ദ്രങ്ങൾ, എക്സ്ചേഞ്ചുകൾ എന്നിവ കേന്ദ്രീകരിച്ചാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
