ടെക്ക് മഹീന്ദ്രയിൽ ഉയർന്ന ഉദ്യോഗസ്ഥരുടെ ശമ്പളം വെട്ടിക്കുറച്ചു.
ഇന്ത്യയിലെ പ്രമുഖ ഐടി കമ്പനിയായ ടെക് മഹീന്ദ്രയിലെ ഉയർന്ന ഉദ്യോഗസ്ഥരുടെ ശമ്പളം വെട്ടിക്കുറച്ചു. കഴിഞ്ഞ കുറച്ച് പാദങ്ങളിലായി കമ്പനിയുടെ പ്രകടനം പ്രതീക്ഷയ്ക്കൊത്ത് ഉയരാതിരുന്നതിനെ തുടർന്നാണ് ശമ്പളം വെട്ടിക്കുറയ്ക്കൽ.
20 ഉന്നത ഉദ്യോഗസ്ഥര്‍ക്കാണ് നിലവിൽ ഇത് സംബന്ധിച്ച് സിഇഒയുടെ ഇ-മെയില്‍ ലഭിച്ചത്. എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്, സീനിയർ വൈസ് പ്രസിഡന്റ് എന്നിവർക്ക് ഉൾപ്പെടെയാണ് ശമ്പളം കുറച്ചിരിക്കുന്നത്. 10 മുതൽ 20 ശതമാനം വരെ കുറവ് വരുത്തിയിട്ടുണ്ട്.

കമ്പനിയുടെ പ്രകടനം മെച്ചപ്പെടുന്ന മുറയ്ക്ക് വെട്ടിക്കുറച്ച ശമ്പളം പുനഃസ്ഥാപിക്കുമെന്നും ഇ-മെയിലിൽ പറയുന്നു. പ്രധാന ഐടി സ്ഥാപനങ്ങളുടെയെല്ലാം സ്ഥിതിയും മറിച്ചല്ല.
ഇൻഫോസിസ്, കൊഗ്നിസന്റ് തുടങ്ങിയ കമ്പനികളും എക്സിക്യൂട്ടിവുകളുടെ ശമ്പള വർദ്ധന തത്ക്കാലത്തേയ്ക്ക് വേണ്ടെന്ന് വച്ചിരിക്കുകയാണ്. കൂടാതെ കൊഗ്നിസന്റ് ജീവനക്കാർക്ക് സ്വയം വിരമിക്കുന്നതിനുള്ള അവസരവും ഒരുക്കിയിരുന്നു. ഉയർന്ന ഉദ്യോഗസ്ഥരെ ലക്ഷ്യം വച്ചായിരുന്നു ഈ നടപടികളും.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
