സ്വർണവില പവന് 80 രൂപ കൂടി
സ്വർണവിലയിൽ വീണ്ടും നേരിയ വർദ്ധനവ്. പവന് 80 രൂപയാണ് ഇന്ന് കൂടിയിരിക്കുന്നത്. 21,280 രൂപയാണ് ഇന്നത്തെ വിപണി വില. ഗ്രാമിന് 10 രൂപ കൂടി 2660 രൂപയ്ക്കാണ് വ്യാപാരം പുരോഗമിക്കുന്നത്.
ഇന്നലെ പവന് 160 രൂപ കുറഞ്ഞിരുന്നു. എന്നാൽ ഇന്ന് വീണ്ടും 80 രൂപ കൂടി. 21,200 രൂപയായിരുന്നു ഇന്നലെ ഒരു പവൻ സ്വർണത്തിന്റെ വില. ഈ മാസം ആരംഭിച്ചതു മുതൽ സ്വർണവിലയിൽ തുടരെ തുടരെ ഏറ്റക്കുറച്ചിലുകളാണ് കാണുന്നത്.

രാജ്യത്ത് ജിഎസ്ടി നടപ്പിലാക്കിയതോടെ വിദേശത്ത് സ്വർണ വിൽപ്പനയിൽ വർദ്ധനവുണ്ടായിട്ടുണ്ടെന്ന് അടുത്തിടെ റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. എന്നാൽ ഇന്ത്യയിൽ സ്വർണത്തിന്റ ഇറക്കുമതി തീരുവ കുറയ്ക്കാനാണ് കേന്ദ്ര സർക്കാരിന്റെ നീക്കം.
ഇറക്കുമതി തീരുവയിൽ കുറവ് വരുത്തിയാൽ പ്രാദേശിക വിപണയിൽ വരെ സ്വർണത്തിന്റ വില കുത്തനെ താഴും. എന്നാൽ അന്താരാഷ്ട്ര വിപണിയിലുണ്ടായ വില വർദ്ധനവാണ് ഇന്ന് ആഭ്യന്തര വിപണിയിലും വില ഉയരാൻ കാരണമെന്ന് വിദഗ്ധർ പറയുന്നു.
malayalam.goodreturns.in
More From GoodReturns

ദുബായിൽ സ്വർണ്ണത്തിന് വൻ വിലക്കുറവ്; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമെത്ര? അറിയേണ്ടതെല്ലാം

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

ദുബായിൽ സ്വർണം വാങ്ങുമ്പോൾ വൻ ലാഭം; ഇന്ത്യയെക്കാൾ കുറഞ്ഞ വിലയിൽ സ്വർണം സ്വന്തമാക്കാം, അറിയേണ്ടതെല്ലാം ഇതാ

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

സ്വർണവിലയിൽ മാറ്റമില്ല, ഇന്നത്തെ നിരക്കുകൾ ഇങ്ങനെ; വാങ്ങാൻ പ്ലാൻ ചെയ്യുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ!

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം



Click it and Unblock the Notifications
