എസ്ബിഐയ്ക്ക് പിന്നാലെ ബാങ്ക് ഓഫ് ബറോഡയും പലിശ നിരക്ക് കുറച്ചു

Posted By:
Subscribe to GoodReturns Malayalam

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐയ്ക്ക് പിന്നാലെ ബാങ്ക് ഓഫ് ബറോഡയും സേവിംഗ്സ് ബാങ്ക് നിക്ഷേപത്തിന്റെ പലിശ നിരക്ക് വെട്ടിക്കുറച്ചു. ഒരു കോടി രൂപ വരെയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്ക് നാല് ശതമാനത്തിൽ നിന്ന് 3.5 ശതമാനമായാണ് എസ്ബിഐ കുറച്ചത്.

ഇതിന് സമാനമായി ബാങ്ക് ഓഫ് ബറോഡയുടെ സേവിംഗ്സ് ബാങ്ക് അക്കൌണ്ടിൽ 50 ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്ക് 3.5 ശതമാനമായാണ് കുറച്ചിരിക്കുന്നത്. ഇന്ന് മുതൽ പലിശ നിരക്ക് ബാധകമാണ്.

എസ്ബിഐക്ക് പിന്നാലെ ബാങ്ക് ഓഫ് ബറോഡയും പലിശ നിരക്ക് കുറച്ചു

50 ലക്ഷത്തിന് മുകളിലുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്ക് 4 ശതമാനമായിരിക്കും. എസ്ബിഐ, ബാങ്ക് ഓഫ് ബറോഡ എന്നീ ബാങ്കുകളുെട ഈ നിരക്ക് കുറയ്ക്കൽ മറ്റ് പല ബാങ്കുകളും പിന്തുടരാൻ സാധ്യതയുണ്ടെന്ന് വിദഗ്ദർ പറയുന്നു.

നാണയപ്പെരുപ്പനിരക്കും ഉയർന്ന യഥാർത്ഥ പലിശ നിരക്കിലെ കുറവുമാണ് പലിശനിരക്ക് പരിഷ്ക്കരിക്കാൻ പ്രധാന കാരണം. മറ്റ് പൊതുമേഖലാ ബാങ്കുകളായ ഇന്ത്യൻ ബാങ്ക്, പഞ്ചാബ് നാഷണൽ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, കാനറ ബാങ്ക് എന്നിവയുടെയും ബിഎസ്ഇ നിരക്ക് ഒരു ശതമാനത്തിനും 4 ശതമാനത്തിനും ഇടയിലാണ്.

malayalam.goodreturns.in

English summary

After SBI, BOB Cuts Savings Rate To 3.5%

SBI cut its interest rate offering on savings bank deposits upto Rs. 1 crore from 4% to 3.5% and on similar lines, Bank of Baroda also lowered its interest rate on savings bank account with deposits upto Rs 50 lakh by 50 basis points to 3.5% p.a.
Story first published: Saturday, August 5, 2017, 15:20 [IST]
Company Search
Enter the first few characters of the company's name or the NSE symbol or BSE code and click 'Go'
Thousands of Goodreturn readers receive our evening newsletter.
Have you subscribed?

Find IFSC

Get Latest News alerts from Malayalam Goodreturns