സഹകരണ ബാങ്ക് ജീവനക്കാരുടെ പെൻഷൻ തുക 3000 രൂപയായി കൂട്ടി.
പ്രാഥമിക സഹകരണ സംഘങ്ങളിലെയും ജില്ലാ, സംസ്ഥാന സഹകരണ ബാങ്കുകളിലെയും എല്ലാവിഭാഗം ജീവനക്കാരുടെയും കുറഞ്ഞ പെന്ഷന് തുക 3000 രൂപയായി ഉയർത്തി. നിലവില്‍ ഇത് യഥാക്രമം 1500 ഉം 2000 ഉം ആയിരുന്നു.
ക്ഷാമബത്ത
സഹകരണ പെന്‍ഷന്‍കാര്‍ക്ക് അനുവദിച്ചിരുന്ന 5 ശതമാനം ക്ഷാമബത്ത 7 ശതമാനമാക്കി വര്‍ദ്ധിപ്പിച്ചതായും മന്ത്രി കടകംപള്ളി സുരേന്ദ്രന്
വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
കുടുംബ പെൻഷൻ
പ്രാഥമിക സഹകരണ സംഘങ്ങളിലെയും ജില്ലാ, സംസ്ഥാന സഹകരണ ബാങ്കുകളിലെയും ജീവനക്കാരുടെ കുടുംബ പെന്ഷന് 2000 രൂപയാക്കി ഉയര്‍ത്തി. നിലവില്‍ പ്രാഥമിക സംഘങ്ങള്‍ക്ക് 1000 ഉം ജില്ലാ-സംസ്ഥാന ബാങ്കുകളില്‍ 1500 ഉം ആയിരുന്നു.
പെൻഷനർ മരിച്ചാൽ
പെന്ഷണര് മരണപ്പെട്ട് 7 വര്‍ഷം കഴിയും വരെയോ അല്ലെങ്കില്‍ ആശ്രിതര്‍ക്ക് 65 വയസ് തികയും വരെയോ (ആദ്യം എത്തുന്നത് അനുസരിച്ച്) മുഴുവന്‍ പെന്‍ഷനും നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ പെൻഷൻ തുക 50 ശതമാനമാവും നൽകുക.
സേവന കാലാവധി
പെന്ഷന് നിര്‍ണയത്തിനുള്ള സേവന കാലാവധി നിശ്ചയിക്കുമ്പോള്‍ പ്രൊബേഷന്‍ കാലാവധി കൂടി കണക്കിലെടുക്കും. കൂടാതെ കൃത്യമായി പെന്ഷന് വിഹിതം അടയ്ക്കാതിരുന്ന ജീവനക്കാര്‍ക്ക് നല്കി വന്നിരുന്ന സമാശ്വാസ പെന്ഷന് 1000 രൂപയിൽ നിന്ന് 1250 രൂപയാക്കി ഉയർത്തിയിട്ടുണ്ട്.
അദാലത്ത്
പെൻഷനുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കാൻ ഈ മാസമവസാനം തിരുവനന്തപുരത്തും തൃശൂരിലും അദാലത്തുകൾ സംഘടിപ്പിക്കും. ഇവിടെ എത്തി ഇത് സംബന്ധിച്ച പരാതികൾ നൽകാവുന്നതാണ്.
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications