സ്വർണവില പവന് 160 രൂപ കുറഞ്ഞു.
സ്വർണവിലയിൽ വൻ ഇടിവ്. പവന് 160 രൂപയാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്. 21,120 രൂപയാണ് ഇന്നത്തെ വിപണി വില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണ് ഇന്നത്തേത്. ഗ്രാമിന് 20 രൂപ കുറഞ്ഞ് 2640 രൂപയ്ക്കാണ് വ്യാപാരം പുരോഗമിക്കുന്നത്.
ഇന്നലെ പവന് 80 രൂപ കൂടിയിരുന്നു. എന്നാൽ ഇന്ന് വീണ്ടും 160 രൂപ കുറഞ്ഞു. 21,280 രൂപയായിരുന്നു ഇന്നലെ ഒരു പവൻ സ്വർണത്തിന്റെ വില. ഈ മാസം ആരംഭിച്ചതു മുതൽ സ്വർണവിലയിൽ തുടരെ തുടരെ ഏറ്റക്കുറച്ചിലുകളാണ് കാണുന്നത്. 21,440 രൂപയാണ് ആഗസ്റ്റിലെ ഏറ്റവും കൂടിയ നിരക്ക്.

രാജ്യത്ത് ജിഎസ്ടി നടപ്പിലാക്കിയതോടെ വിദേശത്ത് സ്വർണ വിൽപ്പനയിൽ വർദ്ധനവുണ്ടായിട്ടുണ്ടെന്ന് അടുത്തിടെ റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. എന്നാൽ ഇന്ത്യയിൽ സ്വർണത്തിന്റ ഇറക്കുമതി തീരുവ കുറയ്ക്കാനാണ് കേന്ദ്ര സർക്കാരിന്റെ നീക്കം.
ഇറക്കുമതി തീരുവയിൽ കുറവ് വരുത്തിയാൽ പ്രാദേശിക വിപണയിൽ വരെ സ്വർണത്തിന്റ വില കുത്തനെ താഴും. എന്നാൽ അന്താരാഷ്ട്ര വിപണിയിലുണ്ടായ വില വർദ്ധനവാണ് ഇന്ന് ആഭ്യന്തര വിപണിയിലും വില ഉയരാൻ കാരണമെന്ന് വിദഗ്ധർ പറയുന്നു.
malayalam.goodreturns.in
More From GoodReturns

ദുബായിൽ സ്വർണ്ണത്തിന് വൻ വിലക്കുറവ്; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമെത്ര? അറിയേണ്ടതെല്ലാം

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

സ്വർണവിലയിൽ മാറ്റമില്ല, ഇന്നത്തെ നിരക്കുകൾ ഇങ്ങനെ; വാങ്ങാൻ പ്ലാൻ ചെയ്യുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ



Click it and Unblock the Notifications
