ഉള്ളി വില കുതിക്കുന്നു. സംസ്ഥാനത്ത് നിലവിൽ 85 രൂപയാണ് ഒരു കിലോ ഉള്ളിയുടെ വില
തക്കാളിക്കു പിന്നാലെ രാജ്യത്ത് ഉള്ളി വിലയും കുതിച്ചുയരുന്നു. സംസ്ഥാനത്ത് നിലവിൽ 85 രൂപയാണ് ഒരു കിലോ ഉള്ളിയുടെ വില. മഹാരാഷ്ട്രയിലെ നാസിക്കില്‍ ഏഷ്യയിലെ ഏറ്റവും വലിയ ഉള്ളി മൊത്തവിപണിയായ ലാസല്‍ഗാവ് ചന്തയില്‍ രണ്ടു ദിവസത്തിനിടെ മൊത്തവില ഇരട്ടിയായി. ഇത് പ്രാദേശിക വിപണിയിലും വില ഉയരാൻ കാരണമാകുമെന്ന് വ്യാപാരികൾ പറയുന്നു.
രാജ്യത്ത് ഏറ്റവുധികം ഉള്ളി ഉത്പാദിപ്പിക്കുന്നത് മഹാരാഷ്ട്രയിലാണ്. രണ്ടാം സ്ഥാനം കര്‍ണാടകയ്ക്കും. എന്നാൽ മഴക്കുറവിനെത്തുടര്‍ന്ന്
ഇവിടെ ഉത്പാദനം തീരെ കുറഞ്ഞിരിക്കുയാണ്. ഇതാണ് ഉള്ളി വില ഉയരാനുള്ള പ്രധാന കാരണം. കൂടാതെ രാജസ്ഥാനിലും ഗുജറാത്തിലും കനത്ത മഴയില്‍ കൃഷി നശിക്കുകയും ചെയ്തു.

വ്യാപാരികളും കർഷകരും ഉള്ളി പൂഴ്ത്തി വച്ച് കച്ചവടം നടത്തുന്നതും വില ഉയരാൻ കാരണമാണ്. ജൂൺ മുതൽ തക്കാളി വിലയും കുത്തനെ ഉയർന്നിരുന്നു. കർണാടകയിൽ നിന്നു കേരളത്തിലേക്കുള്ള തക്കാളിയുടെ വരവ് കുറഞ്ഞതാണ് വില വർദ്ധനവിന് കാരണം.
ചൂടു കൂടുതൽ മൂലമുള്ള കൃഷിനാശമാണ് ഇത്തവണ തക്കാളിയുടെ ഉത്പാദനത്തെ ബാധിച്ചതെന്നാണ് വിവരം. എന്നാൽ ചിലയിടങ്ങളിൽ മഴയും കൃഷിനാശമുണ്ടാക്കി.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
