ഓണത്തോടനുബന്ധിച്ച് ആകർഷകമായ ഓഫറുകളുമായി ബിഎസ്എൻഎൽ.
ബിഎസ്എൻഎല്ലിന്റെ ആകർഷകമായ ഓണം പ്ലാൻ നിലവിൽ വന്നു. ആകർഷകമായ നിരക്കിൽ കോളുകളും ഡാറ്റയും നൽകുന്നതാണ് പുതിയ ഓണം പ്ലാൻ.
കാലാവധി
44 രൂപയുടെ ഈ പ്രീപെയ്ഡ് പ്ലാനിന് ഒരു വർഷമാണ് കാലാവധി. 20 രൂപയുടെ ടോക്ക് ടൈമും ലഭിക്കും. ബിഎസ്എന്‍എല്‍ കേരള സര്‍ക്കിളില്‍ മാത്രമാണ് പ്ലാന്‍ ലഭ്യമാകുക.
കോൾ നിരക്ക്
ആദ്യത്തെ 30 ദിവസം ബിഎസ്എൻഎൽ കോളുകൾക്ക് മിനിട്ടിന് അഞ്ച് പൈസയും മറ്റ് കോളുകൾക്ക് ഇന്ത്യയിലെവിടെയും മിനിട്ടിന് 10 പൈസയുമാണ് കോൾ നിരക്ക്. ഈ കാലയളവിൽ 500 എംബി ഡേറ്റയും ലഭിക്കും. 100 രൂപയ്ക്ക് ഒരു ജിബി ഡേറ്റയും ഈ പ്ലാനിൽ ലഭിക്കും.
30 ദിവസത്തിന് ശേഷം
30 ദിവസത്തിന് ശേഷം എല്ലാ കോളുകൾക്കും സെക്കൻഡിന് ഒരു പൈസ നിരക്കാണ്. കൂടാതെ ഫ്രെണ്ട്സ് ആൻഡ് ഫാമിലി സ്കീമിൽ നാല് നമ്പറുകളിലേയ്ക്ക് കുറഞ്ഞ നിരക്കിൽ വിളിക്കാനുമാകും. ഒരു വര്‍ഷത്തിനു ശേഷം 44 രൂപക്ക് വീണ്ടും റീചാര്‍ജ് ചെയ്യാം.
ഫുൾ ടോക്ക് ടൈം
110, 200, 500, 1000 രൂപയുടെ റീചാർജ് ചെയ്താൽ ഫുൾ ടോക്ക് ടൈം ലഭിക്കുമെന്നതാണ് ഈ പ്ലാനിന്റെ മറ്റൊരു സവിശേഷത. നിലവിലുള്ള വരിക്കാർക്കും മറ്റ് സേവനദാതാക്കളിൽ നിന്ന് പോർട്ട് ചെയ്ത് ബിഎസ്എൻഎൽ വരിക്കാരാകുന്നവർക്കും ഈ പ്ലാൻ ലഭിക്കും.
ഓണം പ്ലാനിലേയ്ക്ക് മാറുന്നതെങ്ങനെ?
നിലവിൽ മറ്റ് പ്ലാനുകളിലുള്ളവർക്ക് എസ്എംഎസ് അയച്ചാൽ പുതിയ പ്ലാനിലേക്കു മാറാം. PLAN സ്പെയിസ് ONAM എന്നു 123ലേക്കു മെസേജ് അയച്ചാൽ മതിയാകും.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
