പാവപ്പെട്ടവ‍ർക്കുള്ള പാചക വാതക സബ്സിഡി തുടരും

പാചകവാതകത്തിനുള്ള സബ്സിഡി പൂർണമായും നിർത്തലാക്കില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പാചകവാതകത്തിനുള്ള സബ്സിഡി പൂർണമായും നിർത്തലാക്കില്ലെന്നും പാവപ്പെട്ടവർക്ക് എൽപിജി സബ്സിഡി തുടർന്നും നൽകുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ.അ‍ർഹതയില്ലാത്തവരുടെ സബ്സിഡിയാണ് നി‍ർത്തലാക്കുന്നത്. പ്രധാനമന്ത്രി ഉജ്ജ്വല യോജന പദ്ധതി പ്രകാരമുള്ള സബ്സിഡി തുടരുമെന്നും മന്ത്രി പറഞ്ഞു.

അടുത്ത വർഷം മാർച്ചോടെ എല്ലാ സബ്‌സിഡികളും ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ, പാചകവാതക (എൽപിജി) സിലിണ്ടറിനു പ്രതിമാസം നാലുരൂപ വീതം വർധിപ്പിക്കുന്നതിനാണ് കേന്ദ്രസർക്കാർ തീരുമാനിച്ചത്. സബ്‌സിഡി പൂർണമായും അവസാനിപ്പിക്കാനാണു പ്രതിമാസ നിരക്കുവർധന ഇരട്ടിയാക്കിയത്.

പാവപ്പെട്ടവ‍ർക്കുള്ള പാചക വാതക സബ്സിഡി തുടരും

വടക്കുകിഴക്കൻ മേഖലയിലെ എൽപിജി ക്ഷാമം പരിഹരിക്കാൻ ചിറ്റഗോംഗ് മുതൽ ത്രിപുര വരെ പ്രകൃതിവാതകം കൊണ്ടുപോകുന്നതിനായി പൈപ്പ്ലൈൻ സ്ഥാപിക്കുന്നതിനെപ്പറ്റിയുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.  

സബ്‌സിഡി നിരക്കിൽ ഇപ്പോൾ ഓരോ വീടിനും ഒരുവർഷം 14.2 കിലോഗ്രാമിന്റെ 12 സിലിണ്ടർ വീതമാണു ലഭിക്കുക.കൂടുതൽ ആവശ്യമായാൽ വിപണിവില നൽകണം. സബ്‌സിഡി നിരക്കിൽ പാചകവാതകം ഉപയോഗിക്കുന്നവർ രാജ്യത്ത് ആകെ 18.11 കോടി വരും.

malayalam.goodreturns.in

English summary

Subsidy on LPG for poor to stay: Oil Minister Dharmendra Pradhan

The subsidy on LPG cylinder for domestic use for the poor will continue, Union Oil Minister Dharmendra Pradhan said.
Story first published: Tuesday, August 8, 2017, 15:48 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X