സ്വാതന്ത്ര ദിനത്തോടനുബന്ധിച്ച് വിസ്താര എയർലൈനിൽ കിടിലൻ ഓഫർ. ഇക്കണോമി ക്ലാസ്സ് യാത്രകൾക്ക് വെറും 799 രൂപ മാത്രം.
സ്വാതന്ത്ര ദിനത്തോടനുബന്ധിച്ച് ടാറ്റയുടെയും സിംഗപ്പൂർ എയർലൈൻസിന്റെയും സംയുക്ത സംരംഭമായ വിസ്താര എയർലൈനിൽ കിടിലൻ ഓഫർ. ഇക്കണോമി ക്ലാസ്സ് യാത്രകൾക്ക് വെറും 799 രൂപ മുതൽ ടിക്കറ്റുകൾ ലഭ്യമാണ്.
ഫ്രീഡം ടു ഫ്ലൈ
ഫ്രീഡം ടു ഫ്ലൈ എന്ന് പേരിട്ടിരിക്കുന്ന ഈ ഓഫർ 48 മണിക്കൂറിനുള്ളിൽ ബുക്ക് ചെയ്യാവുന്നതാണ്. എല്ലാ നിരക്കുകളും ഉൾപ്പെടെ 799 രൂപയാണ് ഇക്കണോമി ക്ലാസ്സ് ടിക്കറ്റുകൾക്ക്. പ്രീമിയം ഇക്കണോമി ക്ലാസ്സ് ടിക്കറ്റുകൾ 2,099 രൂപ മുതൽ ലഭ്യമാണ്.
ബുക്കിംഗ്
ഇന്നലെ അർദ്ധരാത്രി മുതലാണ് ബുക്കിംഗ് ആരംഭിച്ചത്. നാളെയാണ് ഈ ഓഫർ അവസാനിക്കുന്നത്. ആവശ്യക്കാർക്ക് എത്രയും വേഗം ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്.
യാത്രാ കാലാവധി
ഇപ്പോൾ ബുക്ക് ചെയ്യുന്ന ടിക്കറ്റുകളിൽ നിങ്ങൾക്ക് ആഗസ്റ്റ് 23 നും അടുത്ത വർഷം ഏപ്രിൽ 19 നും ഇടയിൽ യാത്ര ചെയ്യാവുന്നതാണ്. ഈ അവസരം മുതലാക്കി ചില അവധിക്കാല പ്ലാനുകൾ നിങ്ങൾക്ക് ഇപ്പോഴേ തയ്യാറാക്കാവുന്നതാണ്.
യാത്ര എങ്ങോട്ട്?
ഡൽഹി, കൊൽക്കത്ത, മുംബൈ, ഹൈദരാബാദ്, ബംഗളൂരു തുടങ്ങിയ മെട്രോ നഗരങ്ങളിലേക്കുള്ള ടിക്കറ്റുകളും ഈ ഓഫർ നിരക്കിൽ ലഭിക്കും. ശ്രീനഗർ-ജമ്മു റൂട്ടിലുള്ള ടിക്കറ്റുകൾക്കാണ് ഏറ്റവും നിരക്ക് കുറവ്.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
