ഫ്ലിപ്കാർട്ടിലും ആമസോണിലും ഇന്ന് മുതൽ 12 വരെ 72 മണിക്കൂർ നീണ്ട ഓഫർ ഉത്സവം.
ഓൺലൈൻ ഷോപ്പിംഗ് വിപണിയിൽ ഓഫർ പെരുമഴ. ഓൺലൈൻ രംഗത്തെ പ്രമുഖരായ ഫ്ലിപ്കാർട്ടും ആമസോണുമാണ് വമ്പൻ ഓഫറുകളുമായി രംഗത്തെത്തിയിരിക്കുന്നത്.
ഇന്ന് മുതൽ
ഇന്ന് മുതൽ 12 വരെ 72 മണിക്കൂർ കച്ചവടത്തിൽ ഇരു കമ്പനികളും പ്രതീക്ഷിക്കുന്നത് ഏകദേശം 9,500 കോടി രൂപയാണ്. സ്വാതന്ത്ര ദിനത്തോടനുബന്ധിച്ചാണ് ഇരു കമ്പനികളും ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. ഗ്രേറ്റ് ഇന്ത്യ സെയ്ൽ എന്നാണ് ആമസോൺ ഈ ഓഫർ മഹോത്സവത്തിന് പേരിട്ടിരിക്കുന്നത്. ഫ്ലിപ്കാർട്ടിന്റെ ഓഫർ ഉത്സവത്തിന്റെ പേര് ബിഗ് ഫ്രീഡം സെയ്ൽ എന്നുമാണ്.
ആദ്യ ദിനം
ആദ്യ ദിനം തന്നെ ചില ഉൽപന്നങ്ങൾക്ക് 70 ശതമാനം വരെയാണ് ഡിസ്കൗണ്ട് നൽകുന്നത്. കൂടാതെ ഡെബിറ്റ് കാർഡ് ക്യാഷ് ബാക്ക് ഓഫറും ലഭിക്കും. വരും ദിവസങ്ങളിൽ ഉപഭോക്താക്കൾക്ക് കൂടുതൽ ഓഫറുകൾ പ്രതീക്ഷിക്കാം.
ഫോണുകൾക്ക് വമ്പിച്ച വിലക്കുറവ്
ഇലക്ട്രോണിക്സ്, ടെലിവിഷനുകൾ, സ്മാർട്ട്ഫോണുകൾ, അനുബന്ധ ഉത്പന്നങ്ങൾ എന്നിവയ്ക്ക് വൻതോതിൽ ഡിസ്കൗണ്ടുകൾ ലഭ്യമാണ്. 50 ശതമാനം വരെയാണ് ഫോണുകൾക്ക് വിലക്കുറവ്. 32 ജിബിയുടെ ഐഫോണ്‍ 6ന് 8 ശതമാനം വിലക്കുറവില്‍ 26,899 രൂപയാണ് ആമസോണില്‍ വില. ചില ഉൽപന്നങ്ങൾക്ക് എക്സ്ചേഞ്ച് ഓഫറും നൽകുന്നുണ്ട്.
ഫാഷൻ ഉത്പന്നങ്ങൾ
ഫാഷൻ ഉത്പന്നങ്ങൾക്ക് ഫ്ലിപ്കാർട്ടിലാണ് കൂടുതൽ വിലക്കുറവ്. 70 ശതമാനം വരെയാണ് പല ഉത്പന്നങ്ങൾക്കും ഡിസ്കൗണ്ട് നൽകുന്നത്.
ക്യാഷ് ബാക്ക്
എച്ച്ഡിഎഫ്സി ബാങ്ക് ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകളിലൂടെ ഫ്ലിപ്കാർട്ടിൽ നിന്ന് സാധനങ്ങൾ വാങ്ങുന്നവർക്ക് പത്ത് ശതമാനം ക്യാഷ് ബാക്ക് സൗകര്യം ലഭിക്കും. ആമസോൺ പേ, എസ്ബിഐ ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകളിലൂടെ ആമസോണിൽ നിന്ന് സാധനങ്ങൾ വാങ്ങുന്നവർക്ക് 15 ശതമാനം ക്യാഷ്ബാക്ക് ലഭിക്കും.
ടിവികൾ, ലാപ്ടോപ്പുകൾ എന്നിവയും ഓഫർ വിലയിൽ
സാംസങ്, ബിപിഎൽ ടിവികൾക്ക് 35 ശതമാനമാണ് വിലക്കുറവ്. ആപ്പിൾ, ഡെൽ, ലെനോവോ, എച്ച്പി ലാപ്ടോപ്പുകൾക്ക് ആമസോണിൽ 20 ശതമാനം വില കുറയും. ഹെഡ്‌ഫോണുകള്‍, ഹാര്‍ഡ് ഡിസ്‌കുകള്‍, പെന്‍ഡ്രൈവുകള്‍, മെമ്മറി കാര്‍ഡ്, വാഷിങ് മെഷീന്‍ തുടങ്ങിയവയ്ക്കും മികച്ച ഡിസ്കൗണ്ടുകളുണ്ട്.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
