കൊച്ചിൻ ഷിപ്പ് യാർഡിന്റെ ഓഹരികൾ ഇന്ന് വിപണിയിലെത്തും. രാവിലെ 8.45ന് മുംബൈയിലെ ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് ഇന്റർനാഷണലിലാണ് ലിസ്റ്റിംഗ് സെറിമണി.
രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ കപ്പൽ നിർമാണശാലയായ കൊച്ചിൻ ഷിപ്പ് യാർഡിന്റെ ഓഹരികൾ ഇന്ന് വിപണിയിലെത്തും. രാവിലെ 8.45ന് മുംബൈയിലെ ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് ഇന്റർനാഷണലിൽ നടക്കുന്ന ലിസ്റ്റിംഗ് സെറിമണിയിൽ കേന്ദ്ര ഷിപ്പിംഗ് മന്ത്രി നിധിൻ ഗഡ്കരി പങ്കെടുക്കും.
ഓഹരി ഒന്നിന് 432 രൂപയാണ് ഇഷ്യു വില. നിക്ഷേപകരിൽ നിന്ന് മികച്ച പ്രതികരണം ലഭിച്ചതു കൊണ്ട് തന്നെ മികച്ച പ്രീമിയം ലഭിക്കുമെന്നാണ് പ്രതീക്ഷ.

ഓഹരി വിൽപ്പനയിലൂടെ ലഭിക്കുന്ന 1468 കോടി രൂപയിൽ 978.74 കോടി രൂപയാണ് കപ്പൽശാലയ്ക്ക് ലഭിക്കുക. ബാക്കി തുക കേന്ദ്ര സർക്കാരിന് ലഭിക്കും. 3.4 കോടിയോളം ഓഹരികളാണ് വിൽപ്പനയ്ക്ക് വച്ചിരുന്നത്. ഇതിന് 258. 9 കോടി അപേക്ഷകളാണ് ലഭിച്ചത്.
ആഗസ്റ്റ് ഒന്ന് മുതൽ മൂന്ന് വരെയായിരുന്നു ഐപിഒ. ഐപിഒയിൽ നിന്ന് ലഭിക്കുന്ന പണം കമ്പനിയുടെ വിപുലീകരണ പദ്ധതികൾക്കായി ഉപയോഗിക്കുമെന്ന് കൊച്ചിൻ ഷിപ്പ് യാർഡ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മധു എസ്. നായർ പറഞ്ഞിരുന്നു.
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications