പ്രമുഖ ഐടി കമ്പനിയായ ഇന്‍ഫോസിസിന്റെ സിഇഒയും എംഡിയുമായ വിശാല്‍ സിക്ക രാജിവച്ചു.
പ്രമുഖ ഐടി കമ്പനിയായ ഇന്‍ഫോസിസിന്റെ സിഇഒയും എംഡിയുമായ വിശാല്‍ സിക്ക രാജിവച്ചു. പകരം പ്രവീണ്‍ റാവുവിനാണ് താത്കാലിക ചുമതല. വിശാല്‍ സിക്കയുടെ രാജിക്കത്ത് കമ്പനി സ്വീകരിച്ചതായി കമ്പനി സെക്രട്ടറി എജിഎസ് മണികന്ദ വ്യക്തമാക്കി.
ഇനി എക്സിക്യൂട്ടീവ് വൈസ് ചെയര്മാന്
വിശാല്‍ സിക്ക ഇനി കമ്പനിയുടെ എക്സിക്യൂട്ടീവ് വൈസ് ചെയര്മാന് ചുമതല വഹിക്കുമെന്നും മണികന്ദ വ്യക്തമാക്കി. പുതിയ എംഡിയെ നിയമിക്കുന്നതിനുള്ള നടപടികള്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഓഹരി വിലയില്‍ ഇടിവ് പിന്നാലെ രാജി
ഇന്‍ഫോസിസിന്റെ ഓഹരി വിലയില്‍ 8%ത്തോളം ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വിശാൽ സിക്കയുടെ രാജി. വിശാല്‍ സിക്കയുടെ പ്രവര്‍ത്തന രീതികളില്‍ മുന്‍ ചെയര്മാന് നാരായണമൂര്ത്തിക്കടക്കം അസംതൃപ്തി ഉണ്ടായിരുന്നു.
ആരോപണങ്ങളില്‍ മനം മടുത്ത്
ആരോപണങ്ങളില്‍ മനം മടുത്താണ് രാജിയെന്ന് വിശാൽ സിക്കയുടെ രാജിക്കത്തില്‍ പറയുന്നു. വ്യക്തിപരമായ ആക്രമണങ്ങളാണ് രാജിക്കിടയാക്കിയതെന്നും അദ്ദേഹം പറഞ്ഞു. ഇന്‍ഫോസിസിന്റെ സ്ഥാപകാംഗമല്ലാത്ത ആദ്യ സി.ഇ.ഒ. ആണ് വിശാല്‍ സിക്ക. 2014 ലാണ് സിക്ക സി.ഇ.ഒ സ്ഥാനത്തെത്തിയത്.
ഇൻഫോസിസിലുള്ള വിശ്വാസം
ഇൻഫോസിസിലുള്ള വിശ്വാസം നഷ്ടമായിട്ടില്ലെന്നും എന്നാൽ കഴിഞ്ഞ കുറച്ചു മാസങ്ങളായി വ്യക്തിപരമായ ചില ആക്രമണങ്ങളാൽ കമ്പനിയെ മുന്നോട്ട് നയിക്കാനാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
രാജിയിൽ ഖേദം
സിക്കയുടെ രാജിയിൽ ഇൻഫോസിസ് ബോർഡ് ഖേദം പ്രകടിപ്പിച്ചു. അദ്ദേഹത്തിന്റെ ഈ തീരുമാനത്തെ മാനിക്കുന്നുവെന്നും ബോർഡ് അറിയിച്ചു. സിക്കയുടെ രാജിക്കാര്യം ഇന്നു രാവിലെയാണ് കമ്പനി പുറത്തുവിട്ടത്.
ഓഹരികളില്‍ ഇടിവ്
സിക്കയുടെ രാജി ഭരണസമിതി അംഗീകരിച്ചതോടെ ഇന്‍ഫോസിസിന്റെ ഓഹരികളില്‍ ആറ് ശതമാനം വിലയിടിവുണ്ടായിരിക്കുകയാണ്. ഇന്ന് രാവിലെ 9.30 വരെ നടന്ന വ്യാപാരത്തില്‍ ഓഹരിയുടെ വില 1021.50 രൂപയില്‍ നിന്നും 959.20 രൂപയായാണ് കുറഞ്ഞത്.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
