പുതിയ 50 രൂപ നോട്ടുകൾ ഉടൻ പുറത്തിറക്കും.
50 രൂപയുടെ പുതിയ നോട്ടുകൾ ഉടൻ പുറത്തിറക്കുമെന്ന് റിസർവ് ബാങ്ക് ഒാഫ് ഇന്ത്യ (ആർബിഐ) അറിയിച്ചു. ആർബിഐ ഗവർണർ ആർ. ഊർജിത് പട്ടേലിന്റെ ഒപ്പോടുകൂടിയ മഹാത്മാ ഗാന്ധി (പുതിയത്) സീരിയസിൽ ഉൾപ്പെടുന്ന നോട്ടുകളാണ് പുറത്തിറക്കുക. എന്നാൽ പഴയ നോട്ടുകൾ വിപണിയിൽ തുടരുമെന്നും ആർബിഐ അറിയിച്ചു.
ഹംപി ചരിത്ര സ്മാരകം
കർണാടകയിലെ ഹംപി ചരിത്ര സ്മാരകത്തിന്റെ ചിത്രം ആലേഖനം ചെയ്തതാണ് പുതിയ നോട്ട്. ഫ്ലൂറസെന്റ് നീലയാണ് നോട്ടിന്റെ നിറം. 66 എംഎം 135 എംഎം ആണ് വലിപ്പം.
നോട്ടിന്റെ പ്രത്യേകതകൾ
നോട്ടിന്റെ നടുഭാഗത്തായിരിക്കും മഹാത്മാഗാന്ധിയുടെ ചിത്രം. ഇതിന് വലതു വശത്തായി ഗവര്‍ണറുടെ ഒപ്പും അശോക സ്തംഭവും കാണാം. മുകള്‍ ഭാഗത്ത് ഇടതുവശത്തും താഴ്ഭാഗത്ത് വലതു വശത്തുമായിരിക്കും നോട്ടിന്റെ നമ്പറുകള്‍. നോട്ടിന്റെ മറുവശത്താണ് ഹംപിയിലെ ചരിത്രസ്മാരകമായ തേരിന്റെ ചിത്രം ആലേഖനം ചെയ്തിട്ടുണ്ട്.
നോട്ട് നിരോധനം
500, 1000 രൂപയുടെ നോട്ടുകൾ നിരോധിച്ചതിനെ തുടർന്ന് ഏതാനും ദിവസങ്ങൾക്കുശേഷം പുതിയ 500, 2000 രൂപ നോട്ടുകൾ പുറത്തിറക്കിയിരുന്നു. എന്നാൽ ഇത് ചെറിയ തുകയുടെ ഇടപാടുകൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ടെന്ന് പരക്കെ ആക്ഷേപമുയർന്നിരുന്നു. ഈ പരാതികൾ പരിഹരിക്കാനാണ് പുതിയ 50 രൂപ നോട്ടുകൾ പുറത്തിറക്കുന്നത്.
1000 രൂപ നോട്ട് ഇല്ല
കഴിഞ്ഞ ഡിസംബറിലാണ് പുതിയ നോട്ടുകള്‍ പുറത്തിറക്കുമെന്ന് റിസര്‍വ്വ് ബാങ്ക് പ്രഖ്യാപിച്ചത്. അതേസമയം, പുതിയ ആയിരം രൂപ നോട്ടുകള്‍ പുറത്തിറക്കാന്‍ സര്‍ക്കാര്‍ ആലോചിച്ചിട്ടില്ലെന്ന് അടുത്തിടെ സാമ്പത്തികകാര്യ സെക്രട്ടറി ശക്തികാന്ത ദാസ് വ്യക്തമാക്കിയിരുന്നു.
malayalam.goodreturns.in
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

ആർബിഐ യോഗം: പലിശ നിരക്ക് ഉയരുമോ? ഇഎംഐയും എഫ്ഡിയും ഇനി എന്ത് ചെയ്യണം?

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?



Click it and Unblock the Notifications