മുൻ ചീഫ് എക്സിക്യൂട്ടീവ് നന്ദന് നിലേക്കനി ഇൻഫോസിസിലേയ്ക്ക് തിരികെ വന്നേക്കാം.
ഇൻഫോസിസ് സിഇഒ വിശാൽ സിക്കയുടെ രാജി മുതൽ ആരംഭിച്ച നാടകീയ മൂഹൂർത്തങ്ങൾക്ക് വിരാമമിട്ട് മുൻ ചീഫ് എക്സിക്യൂട്ടീവ് നന്ദന് നിലേക്കനിയെ തിരികെ വന്നേക്കാം. നിലേക്കനിയെ തിരികെ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് കമ്പനി ബോര്‍ഡിന് പ്രമുഖ ആഭ്യന്തര ഇന്‍സ്റ്റിറ്റ്യൂഷണല്‍ നിക്ഷേപകർ കത്ത് നൽകിയിരുന്നു. എന്നാൽ ഇത് സംബന്ധിച്ച് ഇതുവരെ ഔദ്യോഗിക തീരുമാനമെടുത്തിട്ടില്ല.
കഴിഞ്ഞ ആഴ്ച്ചയാണ് വിശാൽ സിക്ക രാജി വച്ചത്. ആരോപണങ്ങളില്‍ മനം മടുത്താണ് രാജിയെന്ന് സിക്കയുടെ രാജിക്കത്തില്‍ പറഞ്ഞിരുന്നു. വ്യക്തിപരമായ ആക്രമണങ്ങളാണ് രാജിക്കിടയാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

വിശാൽ സിക്ക സിഇഒ സ്ഥാനത്തു നിന്ന് പിൻമാറിയതിനു പിന്നാലെ ഓഹരി വിപണിയിലും കനത്ത തിരിച്ചടിയാണ് ഇൻഫോസിസ് നേരിടുന്നത്. വിവിധ ഓഹരിയുടമകള്‍, ഉപഭോക്താക്കള്‍, ജീവനക്കാര്‍ തുടങ്ങിയ വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ വിശ്വാസ്യത ഉള്ളയാളാണ് നിലേക്കനി. കമ്പനിയിലെ ഓഹരി പങ്കാളികളുടെ വിശ്വാസ്യത പുന:സ്ഥാപിക്കുന്നതിനും, ഇന്‍ഫോസിസ് ഇപ്പോള്‍ അഭിമുഖീകരിക്കുന്ന വിവാദ പ്രശ്നങ്ങള്‍ക്ക് സുഗമമായ പരിഹാരം കാണുന്നതിനും ഈ ഘട്ടത്തില്‍ അദ്ദേഹം ബോര്‍ഡില്‍ ചേരുമെന്നാണ് നിക്ഷേപകരുടെ പ്രതീക്ഷ.
സിക്കയുടെ പുറത്തുപോക്കിന് കാരണം ഇന്‍ഫോസിസ് സ്ഥാപകരിലൊരാളായ നാരായണ മൂര്ത്തിയാണെന്നും ബോര്‍ഡ് കുറ്റപ്പെടുത്തിയിരുന്നു. എന്നാൽ ഇൻഫോസിസിന്റെ മുൻ ചെയർമാൻ എൻ.ആർ. നാരായണ മൂർത്തിയെ പിന്തുണക്കുന്ന നിലപാടാണ് നന്ദൻ നിലേക്കനിയുടേത്.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
