സാമൂഹ്യ സുരക്ഷ പദ്ധതികള്‍ വഴിയുള്ള ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് ആധാര്‍ വിവരങ്ങൾ നൽകേണ്ട സമയം ഡിസംബര്‍ 31വരെ നീട്ടി.
സര്‍ക്കാരിന്റെ സാമൂഹ്യ സുരക്ഷ പദ്ധതികള്‍ വഴിയുള്ള ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് ആധാര്‍ വിവരങ്ങൾ നൽകേണ്ട സമയം ഡിസംബര്‍ 31വരെ നീട്ടി. ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനായി ആധാര്‍ എന്റോള്‍ ചെയ്യുന്നതിന് കേന്ദ്രസര്‍ക്കാര്‍ സെപ്റ്റംബര്‍ 30 വരെയാണ് നേരത്തെ സമയം അനുവദിച്ചിരുന്നത്.
ആധാര്‍ സംബന്ധിച്ച കേസ് സുപ്രീം കോടതി പരിഗണിക്കവെ, അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാലാണ് ഇക്കാര്യം കോടതിയെ അറിയിച്ചത്. കേസില്‍ നവംബര്‍ ആദ്യ ആഴ്ചയിലാകും ഇനി വാദം കേള്‍ക്കുക. രണ്ടാം തവണയാണ് ആധാര്‍ നിര്‍ബന്ധമാക്കാനുള്ള തീയതിയില്‍ കേന്ദ്രം മാറ്റം വരുത്തുന്നത്. ആദ്യം ജൂണ്‍ 30 ആയിരുന്നത് പിന്നീട് സെപ്റ്റംബര്‍ 30ലേക്ക് മാറ്റിയിരുന്നു.

ആധാർ ഡാറ്റാ ബേസ് ഇതിനകം ഒരു ബില്യൺ ജനങ്ങളുടെ ബയോമെട്രിക്സ് രേഖപ്പെടുത്തിയിട്ടുണ്ട്. ആധാർ വിവരങ്ങൾ സൂക്ഷ്മമായി സംരക്ഷിക്കപ്പെടുന്നുണ്ടെന്നാണ് സർക്കാർ വാദിക്കുന്നത്. അതിനെതിരെ പ്രചാരണം നടത്തുന്നവർ നിരീക്ഷണത്തിലാണെന്നാണ് പുതിയ വിവരം.
ഐറിസ് സ്കാനുകളും വിരലടയാളങ്ങളും രേഖപ്പെടുത്തുന്ന ആധാർ കാർഡുകൾ 2009-ലാണ് നിലവിൽ വന്നത്. എന്നാൽ ആദായ നികുതി റിട്ടേണിന് പുറമെ വിവിധ സബ്സിഡികള്‍, സ്കോളര്‍ഷിപ്പുകള്‍, പെന്ഷന്, ഉച്ചക്കഞ്ഞി പദ്ധതി എന്നിവക്കുകൂടി കേന്ദ്രസര്‍ക്കാര്‍ ആധാര്‍ നിര്‍ബന്ധമാക്കി വിജ്ഞാപനം ഇറക്കിയിരുന്നു.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
