ബി​ൽ​ഗേ​റ്റ്​​സി​നെ പി​ന്ത​ള്ളി; അ​മ​ൻ​ഷ്യോ ഒ​ർ​ട്ടേ​ഗ ലോകസമ്പന്നൻ

ബി​ൽ​ഗേ​റ്റ്​​സി​നെ പി​ന്ത​ള്ളി വ​സ്​​ത്ര​വ്യാ​പാ​ര ​​ശൃം​ഖ​ല​യായ സാറയുടെ സ്​​ഥാ​പ​ക​ൻ അ​മ​ൻ​ഷ്യോ ഒ​ർ​ട്ടേ​ഗ ലോകസമ്പന്നനായി.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മൈ​​​ക്രോ​സോ​ഫ്​​റ്റ്​ സ്​​ഥാ​പ​ക​ൻ ബി​ൽ​ഗേ​റ്റ്​​സി​നെ പി​ന്ത​ള്ളി വ​സ്​​ത്ര​വ്യാ​പാ​ര ​​ശൃം​ഖ​ല​യായ സാറയുടെ സ്​​ഥാ​പ​ക​നും ശ​ത​കോ​ടീ​ശ്വ​ര​നു​മാ​യ അ​മ​ൻ​ഷ്യോ ഒ​ർ​ട്ടേ​ഗ ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ സ​മ്പ​ന്നനായി. 7800 കോ​ടി ഡോ​ള​റാ​ണ്​ ഒ​ർട്ടേ​ഗ​യു​ടെ ആ​സ്​​തി. ബി​ൽ​ഗേ​റ്റ്​​സി​​ന്റേ​ത്​ 7740 കോ​ടി ഡോ​ളറും.

ഇത് നാലാം തവണയാണ് ഒ‍ർട്ടേ​ഗ ഒന്നാം സ്ഥാനത്തെത്തുന്നത്. ഒന്നുമില്ലായ്മയിൽ നിന്ന് ബിസിനസ് രം​ഗത്ത് വെന്നിക്കൊടി പാറിച്ചയാളാണ് ഒ‍ർട്ടേ​ഗ. മു​ൻ ഭാ​ര്യ റൊ​സൈ​ല​ക്കൊ​പ്പം വീ​ടി​​ന്റെ ഒ​റ്റ​മു​റി​യി​ലി​രു​ന്നാ​ണ്​ സാ​റ​യെ​ന്ന ബി​സി​ന​സ്​ സ്ഥാപനം അദ്ദേഹം തുടങ്ങിയത്.

അ​മ​ൻ​ഷ്യോ ഒ​ർ​ട്ടേ​ഗ ലോകസമ്പന്നൻ

കുട്ടിക്കാലത്ത് തുണികളും മറ്റും തയ്ച്ചാണ് അദ്ദേഹം ഉപജീവന മാർഗം കണ്ടെത്തിയിരുന്നത്. 80കാരനായ ഇദ്ദേഹം വളരെ അപൂ‍ർവ്വമായി മാത്രമേ മാധ്യമങ്ങൾക്ക് അഭിമുഖങ്ങൾ നൽകിയിരുന്നുള്ളൂ.

ബിൽ​ഗേറ്റ്സിനെ പിന്തള്ളി ജൂലൈ 27ന് ആമസോൺ ഉടമ ജെഫ് ബെസോസ് ലോകത്തിലെ അതിസമ്പന്നൻ എന്ന പദവി സ്വന്തമാക്കിയിരുന്നു. 2013 മുതൽ ബിൽ ഗേറ്റ്സായിരുന്നു ഒന്നാം സ്ഥാനത്ത്. മാധ്യമസ്ഥാപനമായ വാഷിങ്ടണ്‍ പോസ്റ്റിന്റെയും റോക്കറ്റ് കമ്പനിയായ ബ്ലൂ ഒറിജിന്റെയും ഉടമസ്ഥന്‍ കൂടിയാണ് ജെഫ്.

malayalam.goodreturns.in

English summary

The founder of Zara knocks out Bill Gates to become the new richest person in the world

There's a new richest person in the world this week: Amancio Ortega. On Tuesday, the Spanish fashion tycoon briefly knocked Bill Gates from the top spot. Gates rebounded, according to Forbes.
Story first published: Thursday, August 31, 2017, 15:43 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X