പാചകവാതക വില കൂട്ടി. സിലിണ്ടറിന് 74 രൂപയാണ് കൂട്ടിയത്.
രാജ്യത്ത് പാചകവാതകത്തിന്റെ വില വര്‍ദ്ധിപ്പിച്ചു. സബ്സിഡിയുള്ളതും ഇല്ലാത്തതുമായി സിലിണ്ടറിന് 73.50 രൂപയാണ് കൂട്ടിയത്. പുതുക്കിയ നിരക്ക് അര്‍ദ്ധരാത്രി മുതല്‍ നിലവില്‍ വന്നു.
586 രൂപയാണ് സബ്സിഡിയുള്ള സിലിണ്ടറിന്റെ പുതുക്കിയ നിരക്ക്. വര്‍ദ്ധിപ്പിച്ച തുക സബ്സിഡി ഇനത്തില്‍ ഉപഭോക്താവിന് തിരിച്ച് കിട്ടും. ഇതോടെ സബ്സിഡി ഇനത്തില്‍ ഉപഭോക്താക്കളുടെ അക്കൗണ്ടിലെത്തുന്ന തുക സിലിണ്ടറൊന്നിന് 96 രൂപയായി ഉയരും.

രാജ്യാന്തര വിപണിയുടെ ചുവട് പിടിച്ചാണ് കേന്ദ്രസര്‍ക്കാര്‍ പാചകവാതകത്തിന്റെ വില വര്‍ദ്ധിപ്പിച്ചത്. വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിനും 74 രൂപ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. 586 രൂപ തന്നെയാണ് സബ്സിഡിയില്ലാത്ത 14 കിലോ സിലിണ്ടറിന്റെയും പുതുക്കിയ വില. അതേസമയം വാണിജ്യ ആവശ്യത്തിന് ഉപയോഗിക്കുന്ന 19 കിലോ സിലിണ്ടറിന് 117 രൂപ വര്‍ദ്ധിപ്പിച്ചു.
1,366 രൂപയാണ് 19 കിലോ സിലിണ്ടറിന്റെ പുതുക്കിയ നിരക്ക്. പാചകവാതകത്തിനുള്ള സബ്സിഡി അടുത്ത ഏപ്രില്‍ മുതല്‍ നിര്‍ത്തലാക്കും എന്ന് പ്രഖ്യാപിച്ചതിന് പുറകേ സബ്സിഡിയുള്ള സിലിണ്ടറിന് കഴിഞ്ഞ മാസം 91 രൂപ കുറച്ചിരുന്നു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
