ജിയോ ഫോൺ വിതരണം സെപ്തംബർ 21ന് ആരംഭിക്കും
സ്മാർട്ട് ഫോൺ രംഗത്തെ വിപ്ലവമായ ജിയോ സ്മാട്ട്ഫോണുകൾ സെപ്റ്റംബർ 21 മുതൽ പുറത്തിറക്കും. ഫോണിന്റെ ബുക്കിംഗ് 6 മില്യൺ കടന്നു. സെപ്റ്റംബര്‍ ആദ്യവാരം തന്നെ വിതരണം ആരംഭിക്കാന്‍ പദ്ധതിയിട്ടിരുന്നെങ്കിലും ഫോണിന്റെ ആവശ്യകത കൂടിയതിനാൽ തീയതി കുറച്ചു കൂടി നീട്ടി.
ആഗസ്റ്റ് 24നാണ് ജിയോഫോണുകള്‍ക്കായുള്ള ബുക്കിങ് ആരംഭിച്ചത്. ഓണ്‍ലൈന്‍ വഴിയും, മൈ ജിയോ ആപ്പ് വഴിയും ജിയോയുടെ റീടെയില്‍ ഷോപ്പുകള്‍ വഴിയും ബുക്കിങ് സൗകര്യം ലഭ്യമാക്കിയിരുന്നു.

ഫോണുകള്‍ എന്ന് ലഭ്യമാകും എന്നതിനെ കുറിച്ചുള്ള വിവരം ബുക്ക് ചെയ്ത ഉപയോക്താക്കള്‍ക്ക് സന്ദേശമായി ലഭിക്കും. ആദ്യം ബുക്ക് ചെയ്തവര്‍ക്ക് ആദ്യം എന്ന രീതിയിലായിരിക്കും രാജ്യവ്യാപകമായി ഫോണ്‍ വിതരണം നടത്തുക.
ജിയോ ഫീച്ചർ ഫോൺ ഉപയോക്താക്കൾക്ക് ജിയോ ധൻ ധനാ ധൻ ഓഫർ പ്രതിമാസം 153 രൂപയ്ക്ക് ലഭിക്കും. ഇതിനു കീഴിൽ ഉപഭോക്താക്കൾക്ക് സൗജന്യ വോയിസ്, എസ്എംഎസ്, പരിമിതിയില്ലാത്ത ഡാറ്റ എന്നിവയും ലഭിക്കും.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
