ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് വീണ്ടും സന്തോഷവാ‍ർത്ത; ഉടൻ 5ജി എത്തും

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

4ജിയേക്കാള്‍ അതിവേഗതയുള്ള 5ജി സേവനം ആരംഭിക്കാനൊരുങ്ങുകയാണ് ടെലികോം രംഗത്തെ പൊതുമേഖല സ്ഥാപനമായ ബിഎസ്എന്‍എല്‍. 2018 മാർച്ചോടെ 5ജി സേവനം ആരംഭിക്കാനാണ് കമ്പനിയുടെ പദ്ധതി. പരീക്ഷണാടിസ്ഥാനത്തിലാണ് സേവനം ആരംഭിക്കുന്നതെന്ന് കമ്പനി ചെയര്‍മാന്‍ അനുപം ശ്രീവാസ്തവ അറിയിച്ചു.

 

നോക്കിയയുമായി ചേര്‍ന്ന് 5ജി സേവനം ആരംഭിക്കുന്നത് സംബന്ധിച്ച് കഴിഞ്ഞ ആഴ്ച ചര്‍ച്ചകള്‍ നടത്തിയിരുന്നു. അടുത്തതായി കമ്പനിയുടെ ആവശ്യങ്ങളെക്കുറിച്ചാണ് വിശദമായി സംസാരിക്കാൻ പോകുന്നതെന്നും ഈ സാമ്പത്തിക വർഷം തന്നെ നടപടികൾ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് സന്തോഷവാ‍ർത്ത; ഉടൻ 5ജി എത്തും

പദ്ധതികൾക്കാവശ്യമായ ഉപകരണങ്ങള്‍ ലഭ്യമാക്കുന്നതിനായി എല്‍ ആൻഡ് ടി, എച്ച്പി തുടങ്ങിയ കമ്പനികളുമായി ധാരണയിലെത്തിയെന്നും ശ്രീവാസ്തവ അറിയിച്ചു. 4ജിയേക്കാൾ വളരെയധികം വേഗത്തിലായിരിക്കും 5ജിയുടെ പ്രവർത്തനം.

5ജി നെറ്റ്‌വര്‍ക്കിന്റെ വികസനത്തിനായി നെറ്റ്ർവർക്ക് കമ്പനിയായ കോറിയന്റുമായി ധാരണയിലെത്തിയിട്ടുണ്ട്. രാജ്യത്ത് 5ജി വ്യാപകമാക്കുന്നതോടെ ജിയോ ഉള്‍പ്പടെയുള്ള സ്വകാര്യ കമ്പനികൾ ഉയര്‍ത്തുന്ന വെല്ലുവിളി നേരിടാനാകുമെന്നാണ് ബിഎസ്എന്‍എല്ലിന്റെ കണക്കുക്കൂട്ടല്‍.

malayalam.goodreturns.in

English summary

BSNL expects to start 5G service trials by March 2018

The state-owned telecom firm BSNL expects to start field trial of 5G services by the end of this financial year, company's chairman and MD Anupam Shrivastava said.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X