കേരളത്തിൽ സാധനസാമഗ്രികളുടെ വില ദിനംപ്രതി വർദ്ധിക്കുന്നു. പല ഉത്പന്നങ്ങൾക്കും റെക്കോർഡ് വിലയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
മലയാളികളുടെ നടുവൊടിച്ച് കേരളത്തിൽ സാധനസാമഗ്രികളുടെ വില കുതിച്ചുയരുന്നു. വെളിച്ചെണ്ണയ്ക്കും പെട്രോളിനും പാചക വാതകത്തിനും കത്തുന്ന വിലയാണ്. സ്വർണ വിലയും സർവ്വകാല റെക്കോർഡ് ഭേദിച്ചിരിക്കുകയാണ്.
വെളിച്ചെണ്ണ
കേരളത്തിൽ ആദ്യമായാണ് വെളിച്ചെണ്ണ വില ഇത്രയും ഉയരത്തിലെത്തുന്നത്. ലിറ്ററിന് 225 രൂപയാണ് വെളിച്ചെണ്ണയുടെ വില. മറ്റ് രാജ്യങ്ങളിലേയ്ക്ക് തേങ്ങയുടെയും മറ്റ് നാളികേര ഉത്പന്നങ്ങളുടെയും കയറ്റുമതി കൂടിയത് വെളിച്ചെണ്ണയുടെ വില വർദ്ധനവിന് കാരണമായിട്ടുണ്ട്.
പാചകവാതകം
ഗാർഹിക ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന് നിലവിൽ 488 രൂപയാണ് വില. രണ്ട് മാസത്തിനിടെ 11 രൂപയാണ് പാചകവാതകത്തിന് കൂടിയിരിക്കുന്നത്. വരാനിരിക്കുന്ന മാസങ്ങളിലും വില കൂടും. കൂടാതെ പാചകവാതക സബ്സിഡി ഇല്ലാതാക്കാനാണ് കേന്ദ്രസർക്കാരിന്റെ നീക്കം.
പെട്രോൾ
പെട്രോൾ വില 73 കടന്നു. ആദ്യമായാണ് പെട്രോൾ വില ഇത്രയും ഉയരത്തിലെത്തുന്നത്. ദിവസം തോറും വിലയിൽ മാറ്റാൻ വരുത്താൻ തുടങ്ങിയതിന് ശേഷമാണ് വില ഉയർന്നു തുടങ്ങിയത്. എന്നാൽ ആഗോള വിപണിയിൽ വില കുറയുകയാണെന്നതും ശ്രദ്ധേയമാണ്.
സ്വർണം
ഈ വർഷത്തെ ഏറ്റവും ഉയർന്ന നിരക്കാണ് സ്വർണത്തിന് നിലവിലുള്ളത്. പവന് 22,520 രൂപ. വിവാഹ സീസണും ആഘോഷങ്ങളുമടുത്തതോടെയാണ് സ്വർണവില കുതിച്ചുയർന്നത്. ആഗോള വിപണിയിലും സ്വർണത്തിന് വില കൂടിയിട്ടുണ്ട്. ഇതും ആഭ്യന്തര വിപണിയെ ബാധിച്ചിച്ചുണ്ട്.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
