ജിയോയ്ക്ക് പിന്നാലെ എയർടെല്ലും; ഉപഭോക്താക്കൾക്ക് കോളടിച്ചു

Posted By:
Subscribe to GoodReturns Malayalam

റിലയൻസ് ജിയോയ്ക്ക് പിന്നാലെ എയർടെല്ലും അത്യാധുനിക 4ജി ടെക്നോളജി അടുത്ത ആഴ്ച അനൗദ്യോഗികമായി അവതരിപ്പിക്കുമെന്ന് സൂചന. ഡാറ്റ ഉപയോഗിച്ച് വോയ്‌സ് കോള്‍ ലഭ്യമാക്കുന്ന വോള്‍ടി സേവനത്തിനാണ് മുംബൈയില്‍ എയര്‍ടെല്‍ തുടക്കമിടുക. ഒപ്പം കൂടുതൽ 4ജി ഓഫറുകളും ലഭ്യമാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

നിലവില്‍ രാജ്യത്ത് റിലയന്‍സ് ജിയോ മാത്രമാണ് 4ജി നെറ്റ് വര്‍ക്കുകള്‍ ഉപയോഗിച്ച് മറ്റെല്ലാ നെറ്റവര്‍ക്കുകളിലേക്കും വോള്‍ടി കോള്‍ സൗകര്യം ലഭ്യമാക്കുന്നത്. മുംബൈയില്‍ തുടക്കമിടുന്ന എയര്‍ടെല്‍ വോള്‍ടി സേവനം താമസിയാതെ കൊല്‍ക്കത്ത, ഡല്‍ഹി ഉള്‍പടെയുള്ള മറ്റ് നഗരങ്ങളിലേക്കും വ്യാപിപ്പിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

ജിയോയ്ക്ക് പിന്നാലെ എയർടെല്ലും; ഉപഭോക്താക്കൾക്ക് കോളടിച്ചു

വിവിധ ബ്രാൻഡുകളുടെ സ്മാർട്ഫോണുകളിൽ കമ്പനി ഇപ്പോൾ വോള്‍ടി പരീക്ഷിച്ചു കഴിഞ്ഞു. ജിയോണിയാണ് ഈ പരീക്ഷണങ്ങൾ വിജകരമായി പൂർത്തിയാക്കിയ ആദ്യ സ്മാർട്ട് ഫോൺ ബ്രാൻഡുകളിലൊന്ന്.

രാജ്യമെമ്പാടും നെറ്റ്‌വർക്കിൽ വോള്‍ടി സൗകര്യം സജ്ജമാക്കുന്നതിന് എയർടെൽ നോക്കിയയുമായി 402 കോടി രൂപയുടെ കരാറിലാണ് ഒപ്പുവച്ചിരുന്നത്. റിലയൻസ് ജിയോയുടെ വരവോടെയാണ് എയർടെൽ ഇക്കാര്യം സജീവമാക്കിയത്.

malayalam.goodreturns.in

English summary

Airtel set to start VoLTE services from next week, Jio's free run to end

Bharti AirtelBSE 1.45 % is set to take on bitter rival Reliance Jio Infocomm at its own game by launching, as early as next week, voice services using the same 4G technology employed by the industry newcomer, people familiar with the matter said.
Story first published: Saturday, September 9, 2017, 15:36 [IST]
Company Search
Enter the first few characters of the company's name or the NSE symbol or BSE code and click 'Go'
Thousands of Goodreturn readers receive our evening newsletter.
Have you subscribed?

Find IFSC

Get Latest News alerts from Malayalam Goodreturns