ഫ്ലിപ്കാ‍ർട്ടിൽ 90% വിലക്കിഴിവ്; പകുതി വിലയ്ക്ക് സ്മാർട്ട്ഫോൺ!!!

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇ-കൊമേഴ്സ് സ്ഥാപനങ്ങളിലെ മുൻ നിരക്കാരായ ഫ്ലിപ്കാർട്ട് ബിഗ് ബില്ല്യണ്‍ ഡേ സെയ്ല്‍സിന് തുടക്കം കുറിക്കുന്നു. സെപ്റ്റംബർ 20 മുതൽ സെപ്തംബർ 24 വരെ ഓൺലൈൻ വിപണിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിൽപനയാണ് ഫ്ലിപ്കാർട്ട് ലക്ഷ്യം വയ്ക്കുന്നത്.

 

90 ശതമാനം വിലകിഴിവ്

90 ശതമാനം വിലകിഴിവ്

രാജ്യത്തെ മുൻനിര കമ്പനി ഫ്ലിപ്കാർട്ട് മറ്റൊരു ചരിത്രം കൂടി കുറിയ്ക്കാൻ പോകുകയാണ്. വിവിധ വിഭാഗങ്ങളിലുള്ള ഉൽപ്പന്നങ്ങള്‍ക്ക് 90 ശതമാനം വരെ വിലകിഴിവാണ് ഫ്ലിപ്കാർട്ട് വാഗ്ദാനം ചെയ്യുന്നത്. എന്നാൽ ഓഫറുകളുടെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

നാലാമത് ബിഗ്ബില്യണ്‍ ഡേ സെയ്ല്‍

നാലാമത് ബിഗ്ബില്യണ്‍ ഡേ സെയ്ല്‍

നാലാമത് ബിഗ്ബില്യണ്‍ ഡേ സെയ്ല്‍ ആണ് ഫ്‌ലിപ്കാര്‍ട്ട് ഈ വര്‍ഷം നടത്തുക. എന്നാൽ ഇ-കൊമേഴ്സ് വിപണിയില്‍ ആദ്യമായാണ് ഇത്രയും വില കുറച്ച് ഉൽപ്പന്നങ്ങൾ വില്‍ക്കാന്‍ പോകുന്നതെന്നാണ് ഫ്ലിപ്കാർട്ട് അറിയിച്ചിരിക്കുന്നത്.

സ്മാർട്ട്ഫോണുകൾ പകുതി വിലയ്ക്ക്

സ്മാർട്ട്ഫോണുകൾ പകുതി വിലയ്ക്ക്

ചില ബ്രാൻഡുകളുടെ സ്മാർട്ട്ഫോണുകൾ പകുതി വിലയ്ക്ക് വിൽക്കുമെന്ന് സൂചനയുണ്ട്. കൂടാതെ പുസ്തകങ്ങള്‍, ഇലക്ട്രോണിക്‌സ് ഉപകരണങ്ങൾ, ഫര്‍ണിച്ചറുകൾ, വസ്ത്രങ്ങൾ എന്നിവയും ഓഫര്‍ വിലയില്‍ ലഭിക്കും. എന്നാൽ ഏതൊക്കെ ബ്രാൻഡുകളാണെന്ന് വ്യക്തമല്ല.

എസ്ബിഐ കാർഡുകൾ

എസ്ബിഐ കാർഡുകൾ

എസ്ബിഐ ഡെബിറ്റ്, ക്രെഡിറ്റ് കാർഡുടമകൾക്ക് പ്രത്യേക ഓഫറുകൾ ലഭിക്കും. കൂടാതെ നോ കോസ്റ്റ് ഇഎംഐ, പ്രൊഡക്റ്റ് എക്‌സ്‌ചേഞ്ച്, ബൈബാക്ക് ഗാരന്റി, ബൈ നൗ പേ ലേറ്റര്‍ തുടങ്ങിയ പണമിടപാട് സൗകര്യങ്ങളും ലഭ്യമാകും.

malayalam.goodreturns.in

English summary

Flipkart Big Billion Days sale: Top 4 smartphones that will get discounts and offers

Flipkart Big Billion Days sale: In a delight for tech lovers, Ecommerce major Flipkart will soon launch its festive season sale and will offer a number of top-end phones with special discounts.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X