ജിഎസ്ടി ഇഫക്ട്: കേരളത്തിന്റെ നികുതി വരുമാനത്തിൽ ഇടിവ്

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജിഎസ്ടി നടപ്പാക്കിയതിനു ശേഷമുള്ള ആദ്യ മാസത്തെ നികുതി വരുമാനത്തിൽ സംസ്ഥാനത്തിന് കനത്ത തിരിച്ചടി. ജൂലൈയിലെ ആകെ ജിഎസ്ടി വരുമാനം 1171 കോടി മാത്രമാണ്. മുമ്പ് വാറ്റ് നികുതിയിനത്തിൽ പ്രതിമാസം സംസ്ഥാന സർക്കാരിന് 1200 കോടി രൂപ ലഭിച്ചിരുന്നു.

 

ജിഎസ്ടി നടപ്പിലാക്കുന്നതോടെ നികുതി വരുമാനത്തിൽ വർദ്ധനവുണ്ടാകുമെന്നാണ് സർക്കാർ കരുതിയത്. എന്നാൽ ജൂലൈയിലെ കണക്കുകൾ ഈ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിക്കുന്നതാണ്.

ജിഎസ്ടി ഇഫക്ട്: കേരളത്തിന്റെ നികുതി വരുമാനത്തിൽ ഇടിവ്

ഇതരസംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേയ്ക്ക് ചരക്ക് എത്തിക്കുമ്പോൾ കൃത്യമായി ബിൽ നൽകാത്തതാണ് നികുതി ഇടിവിന് കാരണമെന്നാണ് ജിഎസ്ടി വകുപ്പിന്റെ പ്രാഥമിക വിലയിരുത്തൽ. കൂടാതെ കേന്ദ്ര വിഹിതമായി കേരളത്തിന് ലഭിക്കുന്ന തുക വെറും 450 കോടി മാത്രമാണ്. 800 കോടി പ്രതീക്ഷിച്ചിരുന്നിടത്താണ് ഈ കുറവ് വന്നിരിക്കുന്നത്.

ഉപഭോക്താക്കളെയും വ്യാപാരികളെയും ദോഷകരമായി ബാധിക്കുന്ന 11 നികുതികൾ പൂർണമായി പിൻവലിക്കുകയോ കുറയ്ക്കുകയോ ചെയ്യണമെന്ന് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ജി.എസ്.ടി വരുമ്പോൾ 300 ഓളം ഉൽപന്നങ്ങളുടെയെങ്കിലും വിലകുറയുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ഇതുണ്ടായിട്ടില്ലെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.

malayalam.goodreturns.in

English summary

Gst impact: Kerala's tax revenue declined

The first major monthly tax revenue after the implementation of GST has been a major blow to the state. The total GST revenue in July is only Rs 1171 crore.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X