ആമസോണിലും ഫ്ലിപ്കാർട്ടിലും സാധനങ്ങൾക്ക് വൻ വിലക്കുറവ്.
നവരാത്രി - ദീപാവലി ആഘോഷങ്ങളോടനുബന്ധിച്ച് ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ വമ്പന്‍ ഓഫറുമായി ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റുകൾ. ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ എന്ന പേരിലാണ് ആമസോണ്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നത്. ബിഗ് ബില്യണ്‍ ഡേ എന്ന് പേരിട്ടാണ് ഫ്ലിപ്കാർട്ട് രംഗത്തെത്തിയിരിക്കുന്നത്. പേടിഎമ്മും ഓഫർ സെയ്ലിൽ ഒട്ടും പിന്നിലല്ല.
ഫ്ലിപ്കാർട്ട്
ഇ-കൊമേഴ്സ് സ്ഥാപനങ്ങളിലെ മുൻ നിരക്കാരായ ഫ്ലിപ്കാർട്ട് ബിഗ് ബില്ല്യണ്‍ ഡേ സെയ്ല്‍സിന് തുടക്കം കുറിക്കാൻ ഇനി ദിവസങ്ങൾ മാത്രം. സെപ്റ്റംബർ 20 മുതൽ സെപ്തംബർ 24 വരെ ഓൺലൈൻ വിപണിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിൽപനയാണ് ഫ്ലിപ്കാർട്ട് ലക്ഷ്യം വയ്ക്കുന്നത്. വിവിധ വിഭാഗങ്ങളിലുള്ള ഉൽപ്പന്നങ്ങള്‍ക്ക് 90 ശതമാനം വരെ വിലകിഴിവാണ് ഫ്ലിപ്കാർട്ട് വാഗ്ദാനം ചെയ്യുന്നത്.
സ്മാർട്ട്ഫോണുകൾ പകുതി വിലയ്ക്ക്
ഫ്ലിപ്കാർട്ട് ചില ബ്രാൻഡുകളുടെ സ്മാർട്ട്ഫോണുകൾ പകുതി വിലയ്ക്ക് വിൽക്കുമെന്ന് സൂചനയുണ്ട്. കൂടാതെ പുസ്തകങ്ങള്‍, ഇലക്ട്രോണിക്‌സ് ഉപകരണങ്ങൾ, ഫര്‍ണിച്ചറുകൾ, വസ്ത്രങ്ങൾ എന്നിവയും ഓഫര്‍ വിലയില്‍ ലഭിക്കും. എന്നാൽ ഏതൊക്കെ ബ്രാൻഡുകളാണെന്ന് വ്യക്തമല്ല.
ഷോപ്പ്ക്ലൂസ്
സെപ്തംബർ 21നും സെപ്തംബർ 28നും ഇടയ്ക്കാണ് ഷോപ്പ്ക്ലൂസിന്റെ മഹാ ഭാരത് ദീപാവലി സെയ്ൽ ആരംഭിക്കുന്നത്. വമ്പിച്ച ഓഫറുകളാണ് ഷോപ്പ്ക്ലൂസും ഉപഭോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നത്.
ആമസോൺ
ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെപ്റ്റംബർ 21 മുതൽ 24 വരെയാണ്. മൊബൈൽ ഫോണുകൾക്ക് 40 ശതമാനം വരെയാണ് വിലക്കുറവുള്ളത്. കൂടാതെ 500 മറ്റ് ഓഫറുകളും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.
ഇലക്ട്രോണിക് ഉപകരണങ്ങൾക്ക് വൻ വിലക്കിഴിവ്
ആമസോണിൽ ലാപ്ടോപ്പുകൾക്ക് 20 ശതമാനം വരെ ഡിസ്കൗണ്ട് ലഭിക്കും. ടിവിക്ക് 40 ശതമാനം, ക്യാമറകൾ, ആക്സസറികൾ എന്നിവയ്ക്ക് 55 ശതമാനം വരെ വിലക്കിഴിവാണുള്ളത്.
പേടിഎം
ദീപാവലി വിൽപനയ്ക്ക് മുന്നോടിയായി 100 കോടി രൂപയാണ് പരസ്യങ്ങൾക്കായി പേടിഎം ചെലവഴിക്കുന്നത്. ക്യാഷ് ബാക്ക് ഓഫറുകളും വൻ വിലക്കിഴിവും നൽകിയാകും പേടിഎമ്മിന്റെയും വിൽപ്പന.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
