ഇന്ത്യയില്‍ ഡിജിറ്റല്‍ പണം കൈമാറ്റത്തില്‍ വിപ്ലവം കുറിക്കാന്‍ ഗൂഗിള്‍ എത്തുന്നു.
ഇന്ത്യയില്‍ ഡിജിറ്റല്‍ പണമിടപാട് രംഗത്ത് വിപ്ലവം കുറിക്കാന്‍ ഒരുങ്ങി ഗൂഗിള്‍. തേസ് എന്ന പേരിലുള്ള ഗൂഗിളിന്റെ ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനം തിങ്കളാഴ്ച പ്രഖ്യാപിക്കും.
അതിവേഗത്തില്‍ ഡിജിറ്റല്‍ പണമിടപാട് എന്ന വാഗ്ദാനവുമായാണ് ഗൂഗിള്‍ തേസ് പുറത്തിറക്കുന്നത്. പണം കൈമാറാൻ അക്കൗണ്ട് നമ്പറോ ഐഎഫ്എസ്സി കോഡോ ആവശ്യമില്ല. പേ ടിഎം, മൊബിവിക് തുടങ്ങിയ മൊബൈല്‍ വാലറ്റുകളിലും ഉപയോഗിക്കാവുന്നതാണ്.

ഗൂഗിളിനു പിന്നാലെ ഫെയ്സ്ബുക്കും വാട്സാപ്പും ഡിജിറ്റല്‍ പേയ്മെന്റ് രംഗത്തിറങ്ങാന്‍ അനുമതി തേടിയിട്ടുണ്ട്. നിലവിലുള്ള യുപിഐ സേവനദാതാക്കള്‍ക്ക് തേസ് വെല്ലുവിളിയാകുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
തിങ്കളാഴ്ച ഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ തേസിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. ഗൂഗിള്‍ വൈസ് പ്രസിഡന്റ് സീസര്‍ സെന്‍ഗുപ്ത ഉള്‍പ്പെടെയുള്ളവർ പങ്കെടുക്കും. തേസിന്റെ യുപിഐ ടെസ്റ്റിങ് വിജയകരമായി പൂര്‍ത്തിയായെന്ന് നാഷണല്‍ പേയ്മെന്റ്സ് കോര്പറേഷന് ഓഫ് ഇന്ത്യ ജൂലൈയില്‍ അറിയിച്ചിരുന്നു.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
