ഗൂഗിളിൽ ആണിനും പെണ്ണിനും രണ്ട് ശമ്പളം; പരാതിയുമായി വനിത ജീവനക്കാർ

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ശമ്പളത്തിൽ വിവേചനം കാണിച്ചുവെന്ന്​ ആരോപിച്ച്​ ഗൂഗി​ളിനെതിരെ കേസുമായി വനിത ജീവനക്കാർ രംഗത്ത്. ഒരേ ജോലിക്ക്​ പുരുഷൻമാരെക്കാൾ കുറഞ്ഞ ശമ്പളമാണ്​ സ്​ത്രീകൾക്ക്​ കമ്പനി നൽകുന്നതെന്നാണ്​ വനിത ജീവനക്കാരുടെ പരാതി. പ്രമോഷനുകൾക്കുള്ള അവസരം നിഷേധിച്ചുവെന്നും പരാതിയിൽ പറയുന്നു.

 

കെല്ലി എല്ലിസ്, ഹോളി പെയ്സ്, കെല്ലി വിസുരി എന്നീ മൂന്ന് വനിതകളാണ് കാലിഫോണിയയിലെ കോടതിയിൽ​ കേസ്​ ഫയൽ ചെയ്​തിരിക്കുന്നത്​​. സോഫ്​റ്റർവെയർ എൻജിനീയർ, കമ്മ്യൂണിക്കേഷൻ സ്​പെഷ്യലിസ്​റ്റ്​, മാനേജർ തുടങ്ങിയ തസ്​തികകളിൽ മുമ്പ്​ ജോലി ചെയ്തിരുന്നവരാണ് ഇവർ.

ഗൂഗിളിൽ ശമ്പള വിവേചനം; പരാതിയുമായി വനിത ജീവനക്കാർ

അമേരിക്കയിലെ മറ്റ്​ ടെക്​ കമ്പനികൾക്കെതിരെയും സമാനമായ ആരോപണങ്ങളുയർന്നിട്ടുണ്ട്​. മൈക്രോസോഫ്​റ്റ് ട്വിറ്റർ, ക്വാൽകോം എന്നിവർക്കെതിരെയാണ്​ വനിതകൾക്കെതിരെ വിവേചനം നടത്തുന്നുവെന്ന്​ ആരോപണങ്ങളുയർന്നത്.

ക്വാൽകോം കഴിഞ്ഞ വർഷം 19.5 മില്യൺ ഡോളർ നഷ്​ടപരിഹാരം നൽകി ഇത്തരമൊരു കേസ്​ ഒത്തുതീർപ്പാക്കിയിരുന്നു. എന്നാൽ ഗൂഗിൾ ആരോപണം നിഷേധിച്ചിരിക്കുകയാണ്. പരാതി സംബന്ധിച്ച കാര്യം വിശദമായി അവലോകനം ചെയ്യുമെന്നാണ് കമ്പനി അധികൃതരുടെ വെളിപ്പെടുത്തൽ.

malayalam.goodreturns.in

English summary

Google sued by women for pay discrimination in potential class action suit

Three women have filed a lawsuit against Google, accusing the company of discriminating against female employees by underpaying them and denying them opportunities for promotions. The plaintiffs seek to turn their complaint into a class action lawsuit covering all women who worked at Google within the last four years.
Story first published: Friday, September 15, 2017, 14:46 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X