സ്വർണ വില 120 രൂപ കുറഞ്ഞു.
സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കുറഞ്ഞു. പവന് 120 രൂപ കുറഞ്ഞ് 22,360 രൂപയ്ക്കാണ് വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ മൂന്ന് ദിവസമായി വിപണിയിൽ 120 രൂപ കൂടുകയും കുറയുകയും ചെയ്തിരുന്നു. ഇന്നലെ 120 കൂടി 22480 രൂപയായിരുന്നു സ്വർണവില.
ആഗോളവിപണിയിലെ വില വ്യത്യാസമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. ഈ വർഷത്തെ ഏറ്റവൂം കൂടിയ നിരക്ക് രേഖപ്പെടുത്തിയതും ഈ മാസമാണ്. 22,720 രൂപയാണ് ഈ വർഷത്തെ ഏറ്റവും കൂടിയ നിരക്ക്. 22,200 രൂപയാണ് കുറഞ്ഞ നിരക്ക്.

കള്ളപ്പണം വെളുപ്പിക്കുന്നത് തടയാൻ അടുത്തിടെ കേന്ദ്ര സർക്കാർ സ്വർണം, വെള്ളി എന്നിവയുടെ വ്യാപാരത്തെ സംബന്ധിക്കുന്ന ചട്ടത്തിൽ മാറ്റം വരുത്തിയിരുന്നു. 50000 രൂപയ്ക്ക് മുകളിൽ സ്വർണം വാങ്ങിയാൽ നിങ്ങൾ തീർച്ചയായും തിരിച്ചറിയൽ രേഖയുടെ പകർപ്പ് നൽകണം. കൂടാതെ പാൻ കാർഡും നിർബന്ധമാണ്.
സ്വർണം ഉൾപ്പെടെ വിലപിടിപ്പുള്ള ലോഹങ്ങളുടെ വ്യാപാരം സംബന്ധിച്ച രേഖകൾ പരിശോധിക്കാൻ ജിഎസ്ടി കൗൺസിൽ പ്രത്യേക പദവി നൽകി ചില ഉദ്യോഗസ്ഥരെയും നിയമിച്ചിട്ടുണ്ട്.
malayalam.goodreturns.in
More From GoodReturns

സ്വർണവിലയിൽ ഇന്ന് വൻ മാറ്റം; കേരളത്തിലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? ഇന്നത്തെ സ്വർണ-വെള്ളി നിരക്കുകൾ അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

യുഎഇയിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ പ്രവാസികൾക്ക് വൻ ലാഭം

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

സ്വർണവിലയിൽ മാറ്റം: ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

യുഎഇയിൽ സ്വർണവിലയിൽ മാറ്റമില്ല; പ്രവാസികൾക്ക് സ്വർണം വാങ്ങാൻ പറ്റിയ അവസരമോ?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്നത്തെ നിരക്കുകളും ലാഭകരമായ വഴികളും അറിയാം

സ്വാതന്ത്ര്യദിനത്തിൽ സ്വർണവിലയിൽ മാറ്റമില്ല; ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

ദുബായിൽ നിന്ന് സ്വർണം വാങ്ങുമ്പോൾ ശ്രദ്ധിക്കാൻ: ലാഭകരമായ പർച്ചേസിന് ഈ കാര്യങ്ങൾ അറിയൂ

ദുബായിൽ സ്വർണവില കുറവ്: കേരളത്തെ അപേക്ഷിച്ച് ഗ്രാമിന് ലാഭം 1500 രൂപയിലേറെ!

ഞായറാഴ്ച സ്വർണ്ണവിലയിൽ മാറ്റമില്ല; ആഭരണങ്ങൾ വാങ്ങാൻ പ്ലാനുണ്ടോ? ഇന്നത്തെ നിരക്കുകൾ ഇതാ



Click it and Unblock the Notifications