സൗജന്യ കോളുമായി ബിഎസ്എൻഎൽ ഫീച്ച‍ർ ഫോൺ; വില വെറും 2000 രൂപ മാത്രം

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

റിലയൻസ് ജിയോയോട് മത്സരിച്ച് സൗജന്യ ഫോണ്‍ കോളുകളുമായി ബിഎസ്എന്‍എല്‍ ഫീച്ചര്‍ ഫോണ്‍ ഉടൻ പുറത്തിറക്കും. രാജ്യത്തെ പ്രമുഖ മൊബൈല്‍ ഫോണ്‍ നിര്‍മാതാക്കളുമായി സഹകരിച്ചാണ് ബിഎ്സ്എൻഎല്ലിന്റെ പുതിയ പദ്ധതി.

 

ലാവ, മൈക്രോമാക്‌സ് എന്നീ കമ്പനികളാകും ഫോണ്‍ നിര്‍മിക്കുക. 2000 രൂപയ്ക്ക് അടുത്താണ് ഫോണിന്റെ വില. ഫോൺ ഒക്ടോബറില്‍ പുറത്തിറക്കാനാണ് ബിഎസ്എൻഎൽ ലക്ഷ്യമിടുന്നത്. ഗ്രാമീണ മേഖലയിലെ ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് ബിഎസ്എന്‍എല്‍ ഫീച്ചര്‍ ഫോണിലേയ്ക്ക് തിരിയുന്നത്.

സൗജന്യ കോളുമായി ബിഎസ്എൻഎൽ ഫീച്ച‍ർ ഫോൺ; വില വെറും 2000 രൂപ

സ്മാർട്ട് ഫോൺ രംഗത്തെ വിപ്ലവമായ ജിയോ സ്മാ‍ട്ട്ഫോണുകൾ സെപ്റ്റംബർ 21 മുതൽ പുറത്തിറക്കും. ഫോണിന്റെ ബുക്കിംഗ് 6 മില്യൺ കടന്നു. സെപ്റ്റംബര്‍ ആദ്യവാരം തന്നെ വിതരണം ആരംഭിക്കാന്‍ പദ്ധതിയിട്ടിരുന്നെങ്കിലും ഫോണിന്റെ ആവശ്യകത കൂടിയതിനാൽ തീയതി നീട്ടുകയായിരുന്നു.

ജിയോ ഫീച്ചർ ഫോൺ ഉപയോക്താക്കൾക്ക് ജിയോ ധൻ ധനാ ധൻ ഓഫർ പ്രതിമാസം 153 രൂപയ്ക്ക് ലഭിക്കും. ഇതിനു കീഴിൽ ഉപഭോക്താക്കൾക്ക് സൗജന്യ വോയിസ്, എസ്എംഎസ്, പരിമിതിയില്ലാത്ത ഡാറ്റ എന്നിവയും ലഭിക്കും.

malayalam.goodreturns.in

English summary

BSNL to take on Reliance Jio with feature phone priced around Rs 2000 before Diwali

State-owned telecom operator Bharat Sanchar Nigam Limited (BSNL) is partnering with homegrown mobile device makers— Lava and Micromax— to unveil co-branded feature phones at a close to Rs 2,000 price point with bundled freebies in October.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X