എത്തിഹാദിൽ വിമാന ടിക്കറ്റ് തുക തവണകളായി അടയ്ക്കാം
വിമാന ടിക്കറ്റ് തുക തവണകളായി ഈടാക്കുന്ന പുതിയ പദ്ധതിയുമായി പ്രമുഖ വിമാന കമ്പനിയായ എത്തിഹാദ് എയര്‍വേയ്സ്. താഴ്ന്ന വരുമാനക്കാരായ പ്രവാസികളെ ലക്ഷ്യം വച്ചാണ് കമ്പനി പദ്ധതിയുമായി രംഗത്തെത്തിയിരിക്കുന്നത്.
സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്കും യാത്ര ചെയ്യാൻ സാധിക്കുന്ന വിധത്തിലാണ് പദ്ധതി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ബിസിനസ് ക്ലാസിലേക്കും ഫസ്റ്റ് ക്ലാസിലേക്കും ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്കും പദ്ധതി ഗുണം ചെയ്യും

യുഎഇ, സൗദി അറേബ്യ, ഈജിപ്റ്റ് എന്നീ രാജ്യങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ഈ പദ്ധതി പ്രകാരം കമ്പനിയുടെ വെബ്സൈറ്റില്‍ നിന്നും നേരിട്ട് തന്നെ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കും. മൂന്ന് മാസം മുതല്‍ അഞ്ച് വര്‍ഷം വരെ വിവിധ ടിക്കറ്റുകളുടെ ഇന്‍സ്റ്റാള്‍മെന്റ് കാലാവധിയില്‍ വ്യത്യാസം വരും. മൊത്തം ചിലവ് വിഭജിക്കുന്നത് വഴി ഇടത്തരം, താഴ്ന്ന വരുമാനക്കാരെ എത്തിഹാദിലേക്ക് ആകര്‍ഷിക്കാന്‍ സാധിക്കും എന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.
ഇന്‍സ്റ്റാള്‍മെന്റ് പദ്ധതിക്കുള്ള യോഗ്യത ഉപഭോക്താവിന്റെ ബാങ്കിനെ അനുസരിച്ചിരിക്കുമെന്ന് കമ്പനി അറിയിച്ചു. 17 ബാങ്കുകളാണ് നിലവില്‍ പദ്ധതിയുമായി സഹകരിക്കുന്നത്.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
