ഹൈദരാബാദിലെ പബ്ബുകളിൽ പ്രവേശിക്കാന ആധാർ കാർഡുകൾ നിർബന്ധമാക്കി.
പബ്ബിൽ പ്രവേശിക്കണമെങ്കിലും ഇനി ആധാർ കാർഡ് വേണം. മറ്റെവിടെയുമല്ല ഹൈദരാബാദിലെ പബ്ബുകളിലാണ് ആധാർ കാർഡുകൾ നിർബന്ധമാക്കിയിരിക്കുന്നത്.
പ്രായപൂർത്തിയാകാത്തവർക്ക് പ്രവേശനമില്ല
തെലുങ്കാനയിലെ എക്സൈസ് വകുപ്പാണ് പബ്ബുകളിൽ പോകുന്നവർക്ക് ഐഡന്റിറ്റി കാർഡ് അല്ലെങ്കിൽ ആധാർ കാർഡുകൾ നിർബന്ധമാക്കിയിരിക്കുന്നത്. പ്രായപൂർത്തിയാകാത്ത കുട്ടികൾ പബ്ബുകളിൽ പ്രവേശിക്കുന്നത് കർശനമായി തടയാനാണ് ഈ തീരുമാനം.
പതിനേഴുകാരിയുടെ മരണം
17 വയസ്സുള്ള ഒരു പെൺകുട്ടിയുടെ കൊലപാതകത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ചില ഞെട്ടിക്കുന്ന വിവരങ്ങൾ പൊലീസിന് ലഭിച്ചത്. നഗരത്തിലെ ഒരു പ്രധാന പബ്ബിലെ സ്ഥിരം സന്ദർശകയായിരുന്നു മരിച്ച പെൺകുട്ടിയും അവളുടെ പ്രായപൂർത്തിയാകാത്ത സുഹൃത്തുക്കളും. ഇവർ മദ്യത്തിനും അടിമകളായിരുന്നു. ഇതിനെ തുടർന്നാണ് പ്രായപൂർത്തിയാകാത്ത കുട്ടികളെ മദ്യം കഴിക്കുന്ന സ്ഥലത്ത് പ്രവേശിക്കുന്നതിനെ ചൊല്ലി ചോദ്യങ്ങളുയർന്നത്.
കർശന നടപടി
ഹൈദരാബാദിലെ എല്ലാ പബ്ബ് ഉടമകൾക്കും എക്സൈസ് വകുപ്പ് കർശന നിർദ്ദേശമാണ് നൽകിയിരിക്കുന്നത്. ആധാർ കാർഡുകൾ കൈവശമുള്ളവരെ മാത്രമേ ഇപ്പോൾ പബ്ബുകളിൽ പ്രവേശിപ്പിക്കുന്നുള്ളൂ. 21 വയസ്സിന് താഴെയുള്ളവർക്ക് ഒരു പബ്ബിൽ പ്രവേശിക്കാൻ അനുവാദമില്ല.
മദ്യത്തിന്റെ അളവ്
പബ്ബുകളിൽ വിതരണം ചെയ്യുന്ന മദ്യത്തിന്റെ അളവിൽ നിയന്ത്രണം വരുത്താനും എക്സൈസ് വകുപ്പ് പബ്ബ് ഉടമകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ ഒല, യൂബർ തുടങ്ങിയ കാബുകളിൽ പബ്ബിൽ നിന്ന് മടങ്ങുന്നവർക്ക് സുരക്ഷ ഉറപ്പാക്കാനും സർക്കാർ ശ്രമം നടത്തുന്നുണ്ട്.
മയക്കുമരുന്ന് ഉപയോഗം
പബ്ബിലും ബാറിലും എത്തുന്നവരുടെ പ്രത്യേകം ലിസ്റ്റുകൾ തയ്യാറാക്കണമെന്നും പബ്ബുടമകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. പബ്ബുകളിലെ മയക്കുമരുന്ന് ഉപയോഗം കണ്ടെത്തുന്നതിനും എക്സൈസ് നടപടികൾ വ്യാപിപ്പിച്ചിട്ടുണ്ട്.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
