കേരളത്തിൽ സ്വർണവില കുറഞ്ഞു.
സ്വര്‍ണവില പവന് 80 രൂപ കുറഞ്ഞ് 22,120 രൂപയായി. 2765 രൂപയാണ് ഒരു ഗ്രാമിന്റെ വില. 22,200 രൂപയായിരുന്നു പവന് കഴിഞ്ഞ ദിവസം. കഴിഞ്ഞ മൂന്ന് ദിവസമായി വിപണിയിൽ വില മാറ്റമില്ലാതെ തുടരുകയായിരുന്നു. ഒരു മാസത്തെ ഏറ്റവും കുറഞ്ഞ വിലനിലവാരത്തിലാണ് ഇപ്പോൾ വ്യാപാരം പുരോഗമിക്കുന്നത്.
ഈ വർഷത്തെ തന്നെ ഏറ്റവും കൂടിയ വിലയിലും ഈ മാസം കച്ചവടം നടന്നു. 22,720 രൂപയാണ് ഈ വർഷത്തെയും ഈ മാസത്തെയും ഏറ്റവും കൂടിയ വില. സെപ്റ്റംബര്‍ എട്ടിനാണ് പവന് വില 22,720 രൂപ വരെ ഉയര്‍ന്നത്.

കള്ളപ്പണം വെളുപ്പിക്കുന്നത് തടയാൻ അടുത്തിടെ കേന്ദ്ര സർക്കാർ സ്വർണം, വെള്ളി എന്നിവയുടെ വ്യാപാരത്തെ സംബന്ധിക്കുന്ന ചട്ടത്തിൽ മാറ്റം വരുത്തിയിരുന്നു. സ്വർണം ഉൾപ്പെടെ വിലപിടിപ്പുള്ള ലോഹങ്ങളുടെ വ്യാപാരം സംബന്ധിച്ച രേഖകൾ പരിശോധിക്കാൻ ജിഎസ്ടി കൗൺസിൽ പ്രത്യേക പദവി നൽകി ചില ഉദ്യോഗസ്ഥരെയും നിയമിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു.
യുഎസ് ഡോളര്‍ കരുത്താര്‍ജിച്ചതും ഈ വര്‍ഷം തന്നെ യുഎസ് ഫെഡ് റിസര്‍വ് പലിശ നിരക്ക് ഉയര്‍ത്തുമെന്ന സൂചനകളുമാണ് സ്വര്‍ണത്തെ ബാധിച്ചത്.
malayalam.goodreturns.in
More From GoodReturns

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

സ്വർണവിലയിൽ മാറ്റമില്ല, ഇന്നത്തെ നിരക്കുകൾ ഇങ്ങനെ; വാങ്ങാൻ പ്ലാൻ ചെയ്യുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ



Click it and Unblock the Notifications
