കുവൈത്ത് എയർവെയ്സിന്റെ ഇന്ത്യയിലേക്കുള്ള പ്രതിവാര സീറ്റുകൾ 12,000ത്തിൽ നിന്ന് 90,000 ആയി ഉയർത്തും
കുവൈത്ത് എയർവെയ്സിന്റെ ഇന്ത്യയിലേക്കുള്ള പ്രതിവാര സീറ്റുകൾ 12,000ത്തിൽ നിന്ന് 90,000 ആയി ഉയർത്തുമെന്ന് സാമൂഹികകാര്യ-തൊഴിൽമന്ത്രി ഹിന്ദ് അസ്സബീഹ് അറിയിച്ചു. കുവൈത്തിൽ ജീവിക്കുന്ന ഇന്ത്യക്കാരുടെ എണ്ണത്തിന് ആനുപാതികമല്ല നിലവിലുള്ള സീറ്റുകളുടെ എണ്ണം എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് വർദ്ധനവ്.
2017ലാണ് ഇന്ത്യയിലേക്ക് 12,000 പ്രതിവാര സീറ്റുകൾ അനുവദിച്ചതെങ്കിലും ഇത് രാജ്യത്തെ ഇന്ത്യക്കാരുടെ എണ്ണവുമായി പൊരുത്തപ്പെടുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വിദേശ തൊഴിലാളികളുടെ അവകാശങ്ങൾ കാത്തുസൂക്ഷിക്കുന്നതിൽ സർക്കാറിനുള്ള പ്രതിബദ്ധത മന്ത്രി ഇന്ത്യൻ പ്രതിനിധി സംഘവുമായുള്ള കൂടിക്കാഴ്ചയിൽ പറഞ്ഞു.

മാനവ വിഭവശേഷി പൊതു അതോറിറ്റിയുടെ വിവിധ വിഭാഗങ്ങളുമായും മറ്റു ബന്ധപ്പെട്ട യൂണിറ്റുകളുമായും ചേർന്ന് ഇതിന് ആവശ്യമായ നടപടികൾ സ്വീകരിച്ചുവരികയാണ്.
ഫീൽഡ് പരിശോധനയിലൂടെയും അതത് രാജ്യങ്ങളുടെ എംബസികളുമായി സഹകരിച്ചും തൊഴിലാളികളുടെ കാര്യങ്ങൾ നിരീക്ഷിച്ചുവരുന്നുണ്ട്. ഒമ്പതു ലക്ഷത്തോളം ഇന്ത്യൻ തൊഴിലാളികൾ കുവൈത്തി നിയമത്തിന് കീഴിൽ പ്രവർത്തിക്കുന്നുണ്ട്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
