ബോണ്ടില്‍ നിന്നുള്ള നേട്ടം കുറഞ്ഞതോടെ ചെറു നിക്ഷേപ പദ്ധതികളുടെ പലിശ നിരക്ക് കുറക്കാൻ നീക്കം.
ചെറു നിക്ഷേപ പദ്ധതികളുടെ പലിശ നിരക്ക് ഉടൻ കുറയ്ക്കാൻ സാധ്യത. ബോണ്ടില്‍ നിന്നുള്ള നേട്ടം കുറഞ്ഞതോടെയാണ് നിക്ഷേപ പദ്ധതികളുടെ പലിശ നിരക്കുകളും കുറക്കാനൊരുങ്ങുന്നത്. ജൂലായ്-സെപ്റ്റംബര്‍ പാദത്തില്‍ ബോണ്ട് ആദായത്തില്‍ 20 ബേസിസ് പോയന്റിന്റെ കുറവാണുണ്ടായത്.
അതേസമയം, ചെറു നിക്ഷേപ പദ്ധതികളുടെ പലിശ നിരക്ക് കുറയ്ക്കല്‍ 10 ബേസിസ് പോയന്റില്‍ ചുരുക്കിയേക്കും. കിസാന്‍ വികാസ് പത്ര, പിപിഎഫ് എന്നിവ ഉള്‍പ്പടെയുള്ള പോസ്റ്റോഫീസ് പദ്ധതികളില്‍ നിക്ഷേപിച്ചിട്ടുള്ളവരിലേറെയും സാധാരണക്കാരായതിനാലാണ് പലിശ നിരക്കില്‍ കാര്യമായ കുറവ് വരുത്താത്തത്.

10 ബേസിസ് പോയന്റ് കുറച്ചാല്‍ പിപിഎഫിന്റെ പലിശ 7.7 ശതമാനമായികുറയും. 37 വര്‍ഷത്തെ ഏറ്റവും താഴ്ന്ന പലിശയാണിത്. ബോണ്ടില്‍നിന്നുള്ള ആദായം കുറയാന്‍ തുടങ്ങിയതോടെ രണ്ട് വര്‍ഷമായി പിപിഎഫ് പലിശ നിരക്ക് ഇടിയുകയാണ്.
സീനിയര്‍ സിറ്റിസണ്‍ സേവിങ്സ് സ്കീം പലിശയെയാണ് കൂടുതല്‍ ബാധിക്കുക. മൂന്ന് വര്‍ഷംമുമ്പ് 9.5ശതമാനമായിരുന്നു സ്കീമിലെ പലിശ. ഇത് 8.2ശതമാനമായി കുറഞ്ഞേക്കും.
malayalam.goodreturns.in
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
