ഓഫർ അവസാനിച്ചിട്ടില്ല!!! ഫ്ലിപ്കാർട്ടിലും ആമസോണിലും വീണ്ടും വിലക്കിഴിവ്

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഫ്ളിപ്കാര്‍ട്ടിന്‍റെയും ആമസോണിന്‍റെയും രണ്ടാംഘട്ട ഉത്സവകാല വിലക്കിഴിവ് ഒക്ടോബര്‍ ആദ്യവാരം തുടങ്ങും. നാല് ദിവസത്തിലേറെ നീണ്ടുനില്‍ക്കുന്ന അടുത്ത വിലക്കിഴിവ് വില്പന ഒക്ടോബര്‍ അഞ്ചിനും പത്തിനും ഇടയ്ക്കാകും എത്തുക.

 

മുന്‍ ഉത്സവ വിലക്കിഴിവിലേതുപോലെ സ്മാര്‍ട്ട് ഫോണ്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍, ഫാഷന്‍ ഉത്പന്നങ്ങള്‍ എന്നിവയ്ക്കു തന്നെയാകും ഇത്തവണയും ആകര്‍ഷകമായ ഓഫറുകള്‍. നേരത്തെ നല്‍കിയ വിലക്കിഴിവിനേക്കാളും അല്പം കുറവായിരിക്കും പുതിയ വില്പനയിലെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഫ്ലിപ്കാർട്ടിലും ആമസോണിലും വീണ്ടും വിലക്കിഴിവ്

പേടിഎമ്മും ഒക്ടോബര്‍ ആദ്യവാരം രണ്ടാംഘട്ട ഉത്സവ കാഷ് ബാക്ക് ഓഫര്‍ വില്പന തുടങ്ങുമെന്നാണ് വിവരം. എന്നാൽ ആരും കൃത്യമായ തീയതികൾ പുറത്തു വിട്ടിട്ടില്ല.

ഇ-കൊമേഴ്‌സ് കമ്പനികളായ ഫ്ലിപ്കാർട്ട്, ആമസോൺ, പേ ടി.എം. മാൾ എന്നിവ ഇത്തവണ ഓൺലൈൻ ഷോപ്പിങ് മാമാങ്കത്തിന് ചെലവഴിച്ചത് 2,660 കോടി രൂപയാണ്. ഗവേഷണ സ്ഥാപനമായ റെഡ്‌സീർ കൺസൾട്ടിംഗിന്റെ പഠന റിപ്പോർട്ടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സെപ്റ്റംബർ 20 മുതൽ 24 വരെയായിരുന്നു മിക്ക സൈറ്റുകളുടെയും ഷോപ്പിങ് ഉത്സവം.

malayalam.goodreturns.in

English summary

Festive discounts Round II: Get ready to shop till you drop in first week of October

Consumers could look forward to eye-popping shopping benefits once again in the first week of October when the country’s two biggest Web marketplaces, Flipkart and Amazon, engage in this festive season’s second discounting duel.
Story first published: Tuesday, September 26, 2017, 13:52 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X