സ്വർണം പവന് 280 രൂപ കൂടി
സ്വർണവില കുതിച്ചുയർന്നു. പവന് 280 രൂപ വർദ്ധിച്ച് 22,400 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഇന്നലെ ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയിലാണ് കച്ചവടം നടന്നത്. 22120 രൂപയാണ് ഇന്നലത്തെ വില.
ഈ വർഷത്തെ തന്നെ ഏറ്റവും കൂടിയ വിലയിലും ഈ മാസം കച്ചവടം നടന്നു. 22,720 രൂപയാണ് ഈ വർഷത്തെയും ഈ മാസത്തെയും ഏറ്റവും കൂടിയ വില. സെപ്റ്റംബര്‍ എട്ടിനാണ് പവന് വില 22,720 രൂപ വരെ ഉയര്‍ന്നത്.

ആഗോളവിപണിയിൽ വില വർദ്ധിച്ചതാണ് സ്വർണവില കുറയാൻ കാരണമെന്ന് വ്യാപാരികൾ പറയുന്നു. യുഎസ് ഡോളര്‍ കരുത്താര്‍ജിച്ചതും ഈ വര്‍ഷം തന്നെ യുഎസ് ഫെഡ് റിസര്‍വ് പലിശ നിരക്ക് ഉയര്‍ത്തുമെന്ന സൂചനകളും സ്വര്‍ണ വിലയെ ബാധിച്ചിച്ചുണ്ട്.
കള്ളപ്പണം വെളുപ്പിക്കുന്നത് തടയാൻ അടുത്തിടെ കേന്ദ്ര സർക്കാർ സ്വർണം, വെള്ളി എന്നിവയുടെ വ്യാപാരത്തെ സംബന്ധിക്കുന്ന ചട്ടത്തിൽ മാറ്റം വരുത്തിയിരുന്നു. സ്വർണം ഉൾപ്പെടെ വിലപിടിപ്പുള്ള ലോഹങ്ങളുടെ വ്യാപാരം സംബന്ധിച്ച രേഖകൾ പരിശോധിക്കാൻ ജിഎസ്ടി കൗൺസിൽ പ്രത്യേക പദവി നൽകി ചില ഉദ്യോഗസ്ഥരെയും നിയമിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു.
malayalam.goodreturns.in
More From GoodReturns

സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? ഇന്നത്തെ സ്വർണ-വെള്ളി നിരക്കുകൾ അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

യുഎഇയിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ പ്രവാസികൾക്ക് വൻ ലാഭം

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

സ്വർണവിലയിൽ മാറ്റം: ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

യുഎഇയിൽ സ്വർണവിലയിൽ മാറ്റമില്ല; പ്രവാസികൾക്ക് സ്വർണം വാങ്ങാൻ പറ്റിയ അവസരമോ?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്നത്തെ നിരക്കുകളും ലാഭകരമായ വഴികളും അറിയാം

സ്വാതന്ത്ര്യദിനത്തിൽ സ്വർണവിലയിൽ മാറ്റമില്ല; ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

ദുബായിൽ സ്വർണവിലയിൽ മാറ്റമില്ല; നാട്ടിലേക്ക് സ്വർണം കൊണ്ടുപോകുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ദുബായിൽ സ്വർണവില കുറവ്: കേരളത്തെ അപേക്ഷിച്ച് ഗ്രാമിന് ലാഭം 1500 രൂപയിലേറെ!

ഞായറാഴ്ച സ്വർണ്ണവിലയിൽ മാറ്റമില്ല; ആഭരണങ്ങൾ വാങ്ങാൻ പ്ലാനുണ്ടോ? ഇന്നത്തെ നിരക്കുകൾ ഇതാ



Click it and Unblock the Notifications