ഓണാവധിക്ക് ശേഷം ഗൾഫ് രാജ്യങ്ങളിലേയ്ക്കുള്ള വിമാന യാത്രാ നിരക്കിൽ വൻ കുറവ്
കേരളത്തിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേയ്ക്കുള്ള വിമാന യാത്രാ നിരക്കിൽ വൻ കുറവ്. ഓണാവധിക്ക് ശേഷമാണ് നിരക്കിൽ മാറ്റം കണ്ടു തുടങ്ങിയത്. മിക്ക കമ്പനികളും നിരക്കിളവുമായി രംഗത്തുണ്ട്.
ക്രിസ്മസ്, പുതുവത്സര നിരക്കുകൾ പ്രഖ്യാപിക്കുന്നതുവരെ നിലവിലെ നിരക്കുകൾ തുടരുമെന്നാണ് ട്രാവൽ ഏജൻസികൾ നൽകുന്ന വിവരം. കൊച്ചിയിൽ നിന്ന് ദുബായിലേയ്ക്ക് ഇപ്പോൾ വെറും 5000 രൂപ മാത്രമാണ് ടിക്കറ്റ് നിരക്ക്.

അബുദാബി, ഷാർജ എന്നിവിടങ്ങളിലേയ്ക്കും ഇപ്പോൾ കേരളത്തിലെ എല്ലാ വിമാനത്താവളങ്ങളിൽ നിന്നും 10000 രൂപ മുതലുള്ള മടക്കയാത്രാ ടിക്കറ്റുകളും ലഭ്യമാണ്. നവംബറിലും ഡിസംബറിലും ഇത് 15000ഓളമായി ഉയരും. ചിലപ്പോൾ നിരക്ക് അതിലും കൂടാൻ സാധ്യതയുണ്ട്. ഇത് ഏതാനും മാസങ്ങൾ ഉയർന്നു തന്നെ നിൽക്കുകയും ചെയ്യും.
കുവൈറ്റ്, മസ്ക്കറ്റ്, ദോഹ തുടങ്ങിയ സ്ഥലങ്ങളിലേയ്ക്കും ടിക്കറ്റ് നിരക്കുകളിൽ ഇതേ അനുപാതത്തിൽ കുറവുണ്ട്. എന്നാൽ ഉംറ തീർത്ഥാടകരുടെ തിരക്കുള്ളതിനാൽ സൗദിയിലെ ജിദ്ദ, ദമാം, റിയാദ് തുടങ്ങിയ സ്ഥലങ്ങളിലേയ്ക്കുള്ള നിരക്കുകളിൽ കാര്യമായ കുറവില്ല.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
