പോസ്റ്റ്മാൻ മൊബൈൽ ആപ്പ് കേരളത്തിൽ വൻ വിജയം

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കേരളത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയ പോസ്റ്റ്മാൻ മൊബൈൽ ആപ്പ് വൻ വിജയം. കാസർകോട്, കോഴിക്കോട്, തൃശ്ശൂർ, എറണാകുളം, തിരുവനന്തപുരം, ജില്ലകളിലാണ് പോസ്റ്റ്മാൻ മൊബൈൽ ആപ്പ് നടപ്പാക്കിയത്. പദ്ധതി വിജയമായതോടെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലേക്കും ഇത് വ്യാപിപ്പിക്കാൻ ഒരുങ്ങുകയാണ് തപാൽ വകുപ്പ്.

 

പോസ്റ്റ് ഓഫീസുകളിൽ നിന്ന്‌ ഡെലിവറി സ്ലിപ്പുകളുമായി ഓരോരുത്തരുടെയും വീടുകൾ കയറിയിറങ്ങ‌ി ഒപ്പിട്ടു വാങ്ങുകയാണ് പോസ്റ്റ്മാന്റെ ജോലി. എന്നാൽ ഈ ജോലികൾ കടലാസ് രഹിതമാകുന്നതിന്റെ ആദ്യ പടിയാണ് പോസ്റ്റ്മാൻ മൊബൈൽ ആപ്പ്.

പോസ്റ്റ്മാൻ മൊബൈൽ ആപ്പ് കേരളത്തിൽ വൻ വിജയം

മൊബൈൽ ടെക്‌നോളജിയും തപാൽ വകുപ്പിന്റെ സോഫ്റ്റ്‌വേറും ഉപയോഗിച്ച് ഒരുക്കിയ ആപ്പാണിത്. തപാൽ വിതരണ കൃത്യത ഉറപ്പുവരുത്താൻ ഇതിലൂടെ കഴിയും.

പോസ്റ്റ്മാന്മാർക്ക് മാത്രമുള്ള ആപ്പാണെങ്കിലും ഡെലിവറി സംബന്ധിച്ച വിവരങ്ങൾ ട്രാക്ക് ചെയ്യാൻ അയക്കുന്ന ആൾക്ക് സാധിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത. രസീതിൽ ഒപ്പിട്ട് വാങ്ങുന്നതിനു പകരം ആപ്പിൽ ഒപ്പ് രേഖപ്പെടുത്താം.

malayalam.goodreturns.in

English summary

Postman Mobile app is huge success in kerala

The postman mobile app was launched on the experimental basis in Kerala. The mobile app was implemented in Kasaragod, Kozhikode, Thrissur, Ernakulam and Trivandrum districts.
Story first published: Wednesday, September 27, 2017, 16:01 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X