കാശ് കൈയ്യിൽ കരുതിയിട്ടുണ്ടോ?? നാളെ മുതൽ ബാങ്കുകൾക്ക് നീണ്ട അവധി

നാലു ദിവസം തുടർച്ചയായി ബാങ്ക് അവധി

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നാലു ദിവസം തുടർച്ചയായി ബാങ്ക് അവധി വരുന്നതിനാൽ എടിഎമ്മുകൾ നിറയ്ക്കാൻ ബാങ്കുകൾക്ക് പ്രത്യേക നിർദേശം. മഹാനവമി, വിജയദശമി, ഞായർ, ഗാന്ധി ജയന്തി എന്നിങ്ങനെ നാലു ദിവസമാണ് ബാങ്കുകൾക്ക് അവധി.

 

അവധികൾക്കു മുൻപേ നിറയ്ക്കുന്ന എടിഎമ്മുകളിൽ പണം തീർന്നാൽ അവധി ദിവസങ്ങളിലും നിറയ്ക്കും. എടിഎമ്മുകൾ നിറയ്ക്കാൻ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി കഴിഞ്ഞു.

 
നാളെ മുതൽ ബാങ്കുകൾക്ക് നീണ്ട അവധി

ശാഖകൾക്കകത്തും അതിനോടു ചേർന്നുമുള്ള എടിഎമ്മുകളിൽ അവധിക്കിടെ ഒരു ദിവസം പണം നിറയ്ക്കും. ഒരു എടിഎമ്മിൽ 40 ലക്ഷം രൂപയാണു നിറയ്ക്കാനാവുക.

എന്നാൽ ആദ്യ രണ്ട് ദിവസങ്ങൾക്കുള്ളിൽ തന്നെ പണം കാലിയായേക്കുമെന്ന് ബാങ്ക് അധികൃതർ തന്നെ പറയുന്നു. ഇതിനെ മറികടക്കാനാണ് അവധി ദിനങ്ങൾക്ക് ഇടയ്ക്ക് ഒരു ദിവസം കൂടി എടിഎമ്മുകൾ നിറയ്ക്കാൻ നിർദ്ദേശിച്ചിരിക്കുന്നത്. നാളെ അടയ്ക്കുന്ന ബാങ്കുകള്‍ ഒക്ടോബര്‍ മൂന്നിനാണ് തുറക്കുക. മൂന്ന് ഞായറാഴ്ച്ചകൾ ഉൾപ്പെടാതെ തന്നെ ഈ മാസം ഒൻപത് ബാങ്ക് അവധികളാണ് ആകെയുള്ളത്.

malayalam.goodreturns.in

English summary

Bank Holidays For 4 Straight Days

All banks will be closed for four days in a row in many parts of the country this week. The four-day long bank holiday will start from September 29 and continue till October 2.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X