പെട്രോളും ഡീസലും വീട്ടിലെത്തിക്കും; പദ്ധതി ഉടൻ

പെട്രോളും ഡീസലും വീട്ടിലെത്തിക്കുന്നതിനുള്ള സംവിധാനത്തിന്​ കേന്ദ്രസർക്കാർ ഉടൻ തുടക്കമിടും

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പെട്രോളും ഡീസലും വീട്ടിലെത്തിക്കുന്നതിനുള്ള സംവിധാനത്തിന്​ കേന്ദ്രസർക്കാർ തുടക്കമിടുന്നു. കേന്ദ്ര പെട്രോളിയം വകുപ്പ്​ മന്ത്രി ധർമേന്ദ്ര പ്രധാനാണ്​ ഇക്കാര്യം അറിയിച്ചത്​.

പെട്രോളും ഡീസലും വീട്ടിലെത്തിക്കുന്നതിനായി ഐടി മന്ത്രാലയവുമായി സഹകരിച്ച്​ ഒാൺലൈൻ സംവിധാനം അവതരിപ്പിക്കുമെന്ന്​ ധർമേന്ദ്രപ്രദാൻ ട്വിറ്ററിൽ കുറിക്കുകയായിരുന്നു. ഡിജിറ്റൽ സമ്പദ്​വ്യവസ്ഥയെ പ്രോൽസാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ്​ പുതിയ നടപടിയെന്നും അദ്ദേഹം അറിയിച്ചു.

പെട്രോളും ഡീസലും വീട്ടിലെത്തിക്കും; പദ്ധതി ഉടൻ

പണരഹിത ഇടപാടുകളെ പ്രോൽസാഹിപ്പിക്കുന്നതിനായി ഡിജിറ്റൽ പേയ്​മെന്റിലൂടെ പെട്രോൾ വാങ്ങുന്നവർക്ക് മുമ്പ്​ ഇളവുകൾ പ്രഖ്യാപിച്ചിരുന്നു.
കൂടാതെ കഴിഞ്ഞ ജൂണിൽ നടന്ന കൺസൾട്ടീവ്​ പാർ​ലമെന്റ്​ കമ്മിറ്റി യോഗത്തിൽ ​​പെട്രോൾ വീട്ടിലെത്തിക്കുന്നത്​ സംബന്ധിച്ച പദ്ധതിയും മന്ത്രി അവതരിപ്പിച്ചിരുന്നു.

ദിവസവും പെട്രോളിയം ഉൽപന്നങ്ങളുടെ വില മാറ്റുന്ന സംവിധാനം നിലവിൽ വന്നതോടെ വില വൻതോതിൽ വർധിക്കുകയാണ്. ഇതിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധങ്ങൾ ഉയരുന്നതിനിടെയാണ്​ പുതിയ സംവിധാനം കേന്ദ്രസർക്കാർ അവതരിപ്പിക്കാൻ ഒരുങ്ങുന്നത്. അടുത്തമാസം ആഘോഷിക്കാനിരിക്കുന്ന ദീപാവലിയോടെ ഇന്ധന വില കുറഞ്ഞേക്കുമെന്ന് കഴിഞ്ഞ ദിവസം ധര്‍മ്മേന്ദ്ര പ്രധാന്‍ പറഞ്ഞിരുന്നു.

malayalam.goodreturns.in

English summary

Coming Soon: 'Online home delivery of diesel & petrol

Oil Minister Dharmendra Pradhan tweeted on Wednesday that the government will soon be starting home delivery of diesel and petrol, adding that consumers can place their order online.
Story first published: Thursday, September 28, 2017, 14:23 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X