കേന്ദ്രം നികുതി കുറച്ചു; പെട്രോൾ, ഡീസൽ വില കുറഞ്ഞു

കേന്ദ്രം എക്സൈസ് നികുതിയിൽ കുറവ് വരുത്തിയതോടെ പെട്രോളിനും ഡീസലിനും രണ്ട് രൂപ വീതം കുറഞ്ഞു.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പെട്രോളിനും ഡീസലിനും രണ്ട് രൂപ വീതം കുറഞ്ഞു. കേന്ദ്രം എക്സൈസ് നികുതിയിൽ കുറവ് വരുത്തിയതാണ് ഇന്ന് മുതൽ പെട്രോളിന്റെയും ഡീസലിന്റെയും വില കുറയാൻ കാരണം.

 

മൂന്ന് മാസത്തിനുള്ളിൽ 7.80 രൂപയാണ് പെട്രോളിന് വർദ്ധിച്ചത്. ഡീസലിന് 5.70 രൂപയും കൂടി. പെട്രോൾ ലിറ്ററിന് 21.48 രൂപയാണ് എക്സൈസ് നികുതിയായി ഈടാക്കുന്നത്. ഡീസലിന് 17.33 രൂപയും.

 
കേന്ദ്രം നികുതി കുറച്ചു; പെട്രോൾ, ഡീസൽ വില കുറഞ്ഞു

വില കുറച്ചതോടെ നികുതി വരുമാനത്തിൽ 13,000 കോടി രൂപയാണ് കേന്ദ്രത്തിന് നഷ്ട്ടമുണ്ടാകുക. ക്രൂഡ് ഓയിലിന്റെ രാജ്യാന്തര വില കുതിക്കുന്നതിനാൽ വില വർദ്ധനയ്ക്ക് തടയിടാനാണ് നികുതി കുറച്ചതെന്ന് ധനമന്ത്രാലയം അറിയിച്ചു.

കൊച്ചിയിലെ ഇന്നത്തെ പെട്രോൾ വില 73.52 രൂപയാണ്. ഡീസലിന് 63.16 രൂപയും. രാജ്യത്തെ പെട്രോള്‍, ഡീസല്‍ വില നിലവിൽ മൂന്നു വര്‍ഷത്തെ
തന്നെ ഏറ്റവും ഉയര്‍ന്ന നിരക്കിൽ എത്തിയിരുന്നു. ദിനംപ്രതിയുള്ള ഇന്ധന വില വര്‍ധനക്ക് എണ്ണ കമ്പനികള്‍ക്ക് അധികാരം നല്‍കിയതിന് പിന്നാലെയാണ് വില കുതിച്ചുയരാൻ തുടങ്ങിയത്.

malayalam.goodreturns.in

English summary

Petrol, Diesel Prices Drop Sharply Today. Check Out The New Rates

Petrol and diesel prices fell sharply today following a cut in excise duty, bringing relief to consumers. Currently, petrol and diesel prices are revised on a daily basis.
Story first published: Wednesday, October 4, 2017, 11:55 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X