എയർ ഇന്ത്യ വിൽക്കാൻ സർക്കാർ തയ്യാർ

എയർ ഇന്ത്യ വിൽക്കാൻ സർക്കാർ തയ്യാറായേക്കുമെന്ന്​ റിപ്പോർട്ട്​.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വാങ്ങാൻ ആളുണ്ടെങ്കിൽ എയർ ഇന്ത്യ വിൽക്കാൻ സർക്കാർ തയ്യാറായേക്കുമെന്ന്​ റിപ്പോർട്ട്​. വിറ്റഴിക്കലിലൂടെ ഇൗ സാമ്പത്തിക വർഷം 72,500 കോടി രുപ നേട്ടമുണ്ടാക്കാനാണ്​ സർക്കാർ ലക്ഷ്യമിടുന്നത്​.

 

മുമ്പ് വിവിധ കമ്പനികളു​ടെ ഒാഹരി വിറ്റഴിക്കലി​​​ന്റെ പുരോഗതി വിലയിരുത്താൻ ധനമന്ത്രി അരുൺ ജെയ്​റ്റ്​ലിയുടെ നേതൃത്വത്തിൽ വിവധ വകുപ്പുകൾ യോഗം ചേർന്നിരുന്നു. കേന്ദ്രമന്ത്രിമാരായ നിർമല സീതാരാമൻ, അശോക്​ ഗജപതി രാജു, ഹർദ്ദീപ്​ സിംഗ്​ പുരി, പീയുഷ്​ ഗോയൽ, സുരേഷ്​ പ്രഭു, ആനന്ദ്​ കുമാർ, ആനന്ദ്​ ഗീതെ എന്നിവർ യോഗത്തിൽ പങ്കെടുത്തിരുന്നു.

 
എയർ ഇന്ത്യ വിൽക്കാൻ  സർക്കാർ തയ്യാർ

കേന്ദ്ര പൊതുമേഖലാ വ്യവസായ സ്​ഥാപനങ്ങളു​ടെ ഒാഹരികൾ വിറ്റഴിക്കുന്നതിലൂടെ 2017-18 ൽ 72500 കോടിയുടെ വരുമാനം കണ്ടെത്താനാകുമെന്ന്​ ബജറ്റിൽ നിർദേശമുണ്ടായിരുന്നു. നഷ്​ടത്തിലോടുന്ന എയർ ഇന്ത്യയുടെ ഒാഹരികൾ വിറ്റഴിക്കാൻ ജുണിലാണ്​ സർക്കാർ തീരുമാനിച്ചത്​.

എയർ ഇന്ത്യ ഒാഹരി വിറ്റഴിക്കാൻ സാമ്പത്തിക കാര്യങ്ങൾക്കായുള്ള മന്ത്രിസഭ​ യോഗം ജൂൺ 28ന്​ അനുമതി നൽകിയിരുന്നു.

malayalam.goodreturns.in

English summary

Government may sell Air India this fiscal if finds suitable buyer

The government may sell flagship carrier Air India this fiscal itself if it finds a suitable buyer, according to official sources. The government, they said, also expects to meet its disinvestment target as there are a number of companies in the pipeline.
Story first published: Friday, October 6, 2017, 16:41 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X